തിരുവനന്തപുരം:പാളയത്തില്‍ പടയൊരുങ്ങുന്നു.പിണറായിയോട് മുതിര്‍ന്ന നേതാക്കള്‍ക്ക് ഉള്ള അവമതിപ്പ് മറനീക്കി പുറത്ത് വരുന്നു.
ഞാനല്ല പാര്‍ട്ടി എന്ന് എല്ലാവര്ക്കും വിചാരം വേണം. രണ്ടാംതവണ ഭരണത്തിലേറിയപ്പോള്‍ തെറ്റായ ചില പ്രവണതകള്‍ മുളപൊട്ടിത്തുടങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ നെഞ്ചത്തിട്ട് പൊട്ടിച്ച എംവി ഗോവിന്ദന്റെ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. പാര്‍ട്ടിക്ക് കുഴിതോണ്ടുന്നത് പിണറായി വിജയനാണെന്ന് മുതിര്‍ന്ന നേതാക്കള്‍ അടക്കംപറയുമ്പോള് എംവി ഗോവിന്ദന് പൊതുമദ്യത്തില്‍ വന്ന് മുഖ്യമന്ത്രിയ്ക്കിട്ട് പണിവെച്ചിരിക്കുന്നത്. മുഖ്യമന്ത്രിയ്ക്കും മകള്‍ക്കും നേരെയുള്ള അഴിമതി ആരോപണങ്ങള്‍ പാര്‍ട്ടിയെ വെട്ടിലാക്കുന്നു. അതിന്റെ കൂടെ സിപിഎം അല്ല പിണറായി ആണ് സര്‍വ്വാധികാരി എന്ന രീതിക്കാണ് പിആര്‍ വര്‍ക്ക് നടത്തി പൊക്കിയടിക്കുന്നത്. പാര്‍ട്ടിയാണ് എല്ലാമെന്ന് ഗോവിന്ദന് പറയുന്നത് മുഖ്യമന്ത്രിയ്ക്കുള്ള മറുപടിയാണ്. ചുരുക്കിപ്പറഞ്ഞാല്‍ സിപിഎമ്മിന് മടുത്ത് തുടങ്ങി പിണറായിയെ.മുഖ്യമന്ത്രിയ്ക്കെതിരെ പാര്‍ട്ടിയില്‍ പട ഒരുങ്ങുന്നുണ്ട്. എംവി ഗോവിന്ദന്റെ പ്രസ്താവന കൂടി വന്നതോടെ ആ എതിര്‍പ്പ് മറനീക്കി പുറത്ത് വന്നിരിക്കുകയാണ്. പിണറായി വിജയന്റെ ആകാധിപത്യം സിപിഎമ്മിന് വാരിക്കുഴി തോണ്ടുകയാണ്. പാര്‍ട്ടിക്കും മുകളില്‍ താനാണെന്നുള്ള ഹുങ്കാണ് മുഖ്യമന്ത്രിയ്ക്ക്. അതിനോട് പല മുതിര്‍ന്ന നേതാക്കള്‍ക്കും എതിര്‍പ്പാണ്. എന്നാല്‍ ആരും അത് പരസ്യമായ് പറയുന്നില്ല. ഇപ്പോള്‍ പാര്‍ട്ടി സെക്രട്ടറി തന്നെ എതിര്‍പ്പ് പ്രകടമാക്കുന്നു. പിണറായി വിജയന്റെ മുഖം കാണിച്ച് ഇനിയൊരു തെരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയില്ല. അത്രത്തോളം ജനങ്ങള്‍ പിണറായി വിജയനേയും പാര്‍ട്ടിയേയും വെറുത്ത് തുടങ്ങി. ഇനിയും പിണറായി അധികാരത്തില്‍ ഇരുന്നാല്‍ പണി പതിനെട്ടിന്റെ കിട്ടുമെന്ന് ഗോവിന്ദന് അറിയാം. അതാണ് ഏറെ വൈകിയുള്ള തുറന്നുപറച്ചില്‍.
ഞാനാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്നും ഞാനില്ലാതെ പിന്നെന്തു കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്നും നമ്മളോരോരുത്തരും വിചാരിക്കുകയാണെന്നും എന്നാല്‍, എല്ലാവരെയും രൂപപ്പെടുത്തിയതു നാടും പാര്‍ട്ടിയുമാണെന്ന ബോധം വേണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. ഞാനല്ല പാര്‍ട്ടി എന്ന് എല്ലാവര്ക്കും വിചാരം വേണം. രണ്ടാംതവണ ഭരണത്തിലേറിയപ്പോള്‍ തെറ്റായ ചില പ്രവണതകള്‍ മുളപൊട്ടിത്തുടങ്ങിയിട്ടുണ്ട്. മുതലാളിത്തഫ്യൂഡല്‍ ജീര്‍ണതകള്‍ ബാധിക്കാതിരിക്കാന്‍ നല്ല രാഷ്ട്രീയ ധാരണയോടെയും സംഘടനാ ബോധത്തോടെയും പ്രവര്‍ത്തിക്കാനാകണമെന്നും അദ്ദേഹം പറഞ്ഞു. പി.എ. മുഹമ്മദ് അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗോവിന്ദന്.
പാര്‍ട്ടിയുടെയും നാടിന്റെയും ഭൂതകാല ഉല്പന്നമാണു നമ്മളെല്ലാം. ഈ ഭൂതകാലത്തെ സ്മരിക്കാതെ മുന്നോട്ടുപോകാനാകില്ല. പാര്‍ട്ടിക്കായി എത്രയോ സഖാക്കള്‍ രക്തസാക്ഷികളായിട്ടുണ്ട്. ഇപ്പോഴും ജീവച്ഛവങ്ങളായി കഴിയുന്നവരുണ്ട്. ഇവരെല്ലാം നടത്തിയ പോരാട്ടത്തിന്റെയും സഹനത്തിന്റെയും ഉല്പന്നമാണു ഞാനും
നിങ്ങളും. ശരിയായ ദിശയിലാണു പാര്‍ട്ടി മുന്നോട്ടുപോകുന്നതെന്ന ഉറപ്പുണ്ടാകണം. അതിനു ഭൂതകാലത്തിന്റെ അനുഭവം നമ്മള് ഉള്‍ക്കൊള്ളണമെന്നും എം.വി. ഗോവിന്ദന് പറഞ്ഞു,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.