ന്യൂയോർക്ക്: അമേരിക്കയിലെ ചിക്കാഗോയിൽ മൂന്നിടങ്ങളിലായി വെടിവയ്പ്പ് ഉണ്ടായി. വെടിവയ്പ്പിൽ ഏഴുപേരാണ് കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ടവരെ അക്രമിക്ക് അറിയാമെന്നാണ് കരുതുന്നത്. രണ്ട് ദിവസങ്ങളായാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പ്രതി ആയുധധാരിയാണെന്നും ജാഗ്രത സ്വീകരിക്കണമെന്നും പ്രദേശവാസികൾക്ക് നിർദ്ദേശമുണ്ട്.
എട്ട് പേരും അവരവരുടെ വീടുകളിൽ വച്ചാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഒരാളുടെ മൃതദേഹം ഞായറാഴ്ച അയാളുടെ വീട്ടിൽ നിന്നും മറ്റ് ഏഴ് പേരുടെ മൃതദേഹം തിങ്കളാഴ്ച രണ്ട് വീടുകളിൽ നിന്നുമായി കണ്ടെത്തി.
ഞാൻ 29 വർഷമായി പോലീസിൽ ജോലി ചെയ്യുന്നു. ഈ കാലയളവിനിടെ ഞാൻ കൈകാര്യം ചെയ്യേണ്ടി വന്ന ഏറ്റവും ദയനീയമായ കുറ്റകൃത്യമാണിത്.’ കേസന്വേഷിക്കുന്ന പോലീസ് മേധാവി വില്യം ഇവാൻസ് പ്രതികരിച്ചു.
അതേസമയം, തോക്കുനിയമങ്ങളിലെ അപാകതകൾ മൂലം അമേരിക്കയിൽ ആക്രമിക്കപ്പെടുന്നവരുടെ എണ്ണം കൂടുതലാണ്. കുട്ടികൾ മുതൽ മുതിർന്നവർ വരെ തോക്കുകൾക്ക് ഇരയാകുന്നുണ്ട്. സ്‌കൂളുകളിൽ വച്ച് നടക്കുന്ന വെടിവെപ്പുകളും കുറവല്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.