കാറില്‍ എത്തിയ സംഘം 14 കാരിയെ തട്ടിക്കൊണ്ട് പോയെന്ന് നാട്ടില്‍ പ്രചരിച്ചു; പിന്നാലെ വമ്പൻ ട്വിസ്റ്റ്.

ഹരിപ്പാട്: പതിനാലുകാരിയെ അജ്ഞാതര്‍ തട്ടിക്കൊണ്ട് പോയെന്ന വാര്‍ത്ത കേട്ട് ഞെട്ടിയ ഹരിപ്പാടുകാര്‍ പിന്നീട് കണ്ടത് സിനിമയെ വെല്ലുന്ന ട്വിസ്റ്റ്. കാറിലെത്തിയ അജ്ഞാതര്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയെന്ന് കേട്ടതോടെ ഓയൂരിലെ തട്ടിക്കൊണ്ട് പോകലും, ബഹളവും ഹരിപ്പാടുകാരുടെ നെഞ്ചിടിപ്പ് കൂട്ടി.

മണിക്കൂറുകള്‍ നീണ്ട ആശങ്ക, കുട്ടിക്കായി വ്യാപക തെരച്ചില്‍ നടത്തി പൊലീസും നാട്ടുകാരും, ഒടുവില്‍ സിസിടിവി ദൃശ്യവും കിട്ടി. എന്നാല്‍ അന്വേഷിച്ചെത്തിയപ്പോഴാണ് ട്വിസ്റ്റ്. കഴിഞ്ഞ ദിവസമാണ് കാറിലെത്തിയവര്‍ 14 കാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി എന്ന പ്രചാരണം ഹരിപ്പാട് നഗരത്തെ ഭീതിയിലാഴ്ത്തിയത്. 

വൈകിട്ടോടെയാണ് പതിനാലുകാരിയെ വീട്ടില്‍ നിന്നും കാണാതായത്. ഇതോടെ വീട്ടുകാര്‍ വിവരം പൊലീസില്‍ അറിയിച്ചു. അന്വേഷണത്തില്‍ വീടിനു സമീപം കാറില്‍ അപരിചിതരായ ചിലരെ കണ്ടെന്നുള്ള വിവരം പൊലീസില്‍ ലഭിച്ചു. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളിലും വന്നു തുടങ്ങി. പൊലീസ് സംഘം നഗരത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധന തുടങ്ങി. കുട്ടിയുടെ വീടിനു സമീപമുള്ള റോഡിലൂടെ പോയ കാറുകള്‍ കണ്ടെത്തി.

ദേശീയപാതയിലും വാഹന പരിശോധന തുടങ്ങി. ഇതിനിടെ നഗരത്തിലൂടെ പെണ്‍കുട്ടി നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയതോടെ തട്ടിക്കൊണ്ടു പോയതല്ലെന്നും വീട്ടുകാര്‍ വഴക്കു പറഞ്ഞതിന് പിണങ്ങി പോയതാണെന്നുമുള്ള നിഗമനത്തില്‍ പൊലീസ് എത്തി. പെണ്‍കുട്ടിക്കായി രാത്രിയില്‍ സിനിമാ തിയറ്ററുകളില്‍ ഷോ നിര്‍ത്തി വച്ച്‌ വരെ പൊലീസ് പരിശോധന നടത്തി.

കെഎസ്‌ആര്‍ടിസി ബസ്സ്റ്റേഷൻ, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണവും ആരംഭിച്ചു. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ഫോണുകളും സുഹൃത്തുക്കളുടെ ഫോണുകളും നിരീക്ഷണത്തിലാക്കി. കുട്ടി ഉപയോഗിച്ചിരുന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിലെ ആളുകളെ ഉള്‍പ്പെടെ പൊലീസ് അന്വേഷിച്ച്‌ കണ്ടെത്തി.

പെണ്‍കുട്ടി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതിനാല്‍ സൈബര്‍ സെല്ലിന് സഹായിക്കാനും കഴിഞ്ഞില്ല. തെരച്ചിലൊനടുവില്‍ പെണ്‍കുട്ടി രാത്രിയില്‍ താമല്ലാക്കല്‍ ഭാഗത്ത് കുട്ടി നടന്നു പോകുന്ന സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു. ഇതോടെ താമല്ലാക്കല്‍ ഭാഗത്ത് കുട്ടി പോകാൻ സാധ്യതയുള്ള സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തി.

കുട്ടിയുടെ ചില സുഹൃത്തുക്കളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി പൊലീസ് തന്ത്രപരമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുട്ടി ആള്‍ത്താമസമില്ലാത്ത ബന്ധുവീട്ടിലുണ്ടെന്ന് കണ്ടെത്തിയത്. ഒടുവില്‍ പൊലീസെത്തി പെണ്‍കുട്ടിയെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോയി, പിന്നീട് രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !