ന്യുഡില്‍സിനോട് ചങ്ങാത്തം കൂടാത്തവരായി ആരാണുള്ളതല്ലേ. എളുപ്പത്തില്‍ സ്വാദിഷ്ടമായ രീതിയില്‍ തയ്യാറാക്കമെന്നത് കൊണ്ട് തന്നെ ന്യൂഡില്‍സിനോട് എന്നും പ്രിയമേറെയാണ്.
പതിവായി ന്യൂഡില്‍സ് കഴിക്കുന്നവർ അപകടത്തെ വിളിച്ച് വരുത്തുകയാണ്. 100 ഗ്രാം ന്യൂഡില്‍സില്‍ 424 മുതല്‍ 462 വരെ കലോറിയാണ് അടങ്ങിയിട്ടുള്ളത്. വിറ്റാമിനുകളോ ധാതുക്കളോ ഇതില്‍ വലിയ തോതില്‍ അടങ്ങിയിട്ടില്ല. അതുകൊണ്ട് തന്നെ സ്ഥിരമായി ന്യൂഡില്‍സ് കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യുന്നു. ന്യൂഡില്‍സ് സ്ഥിരമായി കഴിക്കുന്നതിന്റെ ചില പാർശ്വഫലങ്ങള്‍ ഇതാ..
1) ന്യൂഡില്‍സില്‍ അമിത അളവില്‍ സോഡിയം അടങ്ങിയിട്ടുണ്ട്. ശരീരത്തിന് അവശ്യമായ പോഷകമാണെങ്കിലും സോഡിയം അമിതമായാല്‍ രക്തസമ്മർദ്ദം, ശരീരത്തില്‍ വെള്ളം കെട്ടല്‍, വൃക്ക രോഗം എന്നിവയ്‌ക്ക് കാരണമാകും. രുചി വർദ്ധിപ്പിക്കുന്നതിനായി പല ന്യൂഡില്‍സുകളിലും അമിത അളവില്‍ സോഡിയം ചേർക്കുന്നു.
2) തീരെ കുറഞ്ഞ പോഷകാഹാര മൂല്യമാണ് ന്യൂഡില്‍സിലുള്ളത്. ഫൈബർ, പ്രോട്ടീൻ. ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയ പോഷകങ്ങള്‍ അല്ലാത്ത, സംസ്കരിച്ച മാവില്‍ നിന്നാണ് ന്യൂഡില്‍സ് നിർമ്മിക്കുന്നത്. അതിനാല്‍ ഇവ പതിവാക്കുന്നത് പോഷക കുറവിന് കാരണമാകും. കുറഞ്ഞ സമയത്തേക്ക് വിശപ്പിന് ശമനം ആകുമെങ്കിലും മികച്ച ഊർജ്ജ സ്രോതസല്ല.
3) കാർബോ ഹൈഡ്രേറ്റിന്റെ കേന്ദ്രമാണ് ന്യൂഡില്‍സ്. പതിവായി കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കാനും അമിത വണ്ണത്തിനും കാരണമാകുന്നു. ആഴ്ചയില്‍ രണ്ട് പ്രാവശ്യത്തില്‍ കൂടുതല്‍ ന്യൂഡില്‍സ് കഴിക്കുന്ന ആളുകളില്‍ മെറ്റബോളിക് സിൻഡ്രോം ഉണ്ടാകാനുള്ള സാധ്യതയേറെയാണ്. അമിത വണ്ണം, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോള്‍ എന്നിവയ്‌ക്ക് കാരണമാകും.
4) ന്യൂഡില്‍സ് ശീലമാക്കുന്നത് കാൻസർ സാധ്യത വർദ്ധിപ്പിക്കുന്നു. ബിസ്ഫെനോള്‍ പോലുള്ള ഹാനികരമായ വസ്തുക്കള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ന്യൂഡില്‍സ് പതിവാക്കുന്നത് ആമാശയ കാൻസറിന് കാരണമാകും.
5) ദഹനത്തിന് സഹായിക്കുന്ന നാരുകള്‍ കുറവാണ് ന്യൂഡില്‍സില്‍. അതുകൊണ്ട് തന്നെ ന്യൂഡില്‍സ് ശീലമാക്കിയാല്‍ ദഹന പ്രശ്നങ്ങള്‍ക്കും മലബന്ധത്തിനും കാരണമാകും. സോഡിയത്തിന്റെ കൂടുതല്‍ കാരണം വയറുവേദന, ഗ്യാസ് തുടങ്ങിയവയും ഉണ്ടാകും.
6) സോഡിയത്തിന്റെ അളവ് കൂടുതലായതിനാല്‍ തന്നെ തലച്ചോറിന്റെ ആരോഗ്യത്തെയും ന്യൂഡില്‍സ് ബാധിക്കുന്നു. വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസിക പ്രശ്നങ്ങള്‍ക്ക് ഇത് കാരണമാകുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.