കൊച്ചി: പാലക്കാട് ആലത്തൂരില്‍ അഭിഭാഷകനോട് മോശമായി പെരുമാറിയ സംഭവത്തില്‍ എസ്ഐയെ സ്ഥലം മാറ്റിയതായി ഡിജിപി ഹൈക്കോടതിയില്‍.
സ്റ്റേഷനിലെത്തിയ അഭിഭാഷകന് ആഖ്വബ് സുഹൈലിനോടാണ് എസ്ഐ മോശമായി പെരുമാറിയത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ എസ്ഐക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
എസ്ഐയുടെ ഭാഗത്തുനിന്നുണ്ടായ നടപടി സംഭവിക്കാന്‍ പാടില്ലാത്തതാണെന്ന് ഡിജിപി കോടതിയെ അറിയിച്ചു. ഓണ്‍ലൈനായാണ് ഡിജിപി വിശദീകരണം അറിയിച്ചത്. ഇതിനിടെയാണ് പൊലീസിനെതിരെ കോടതിയുടെ ഭാഗത്ത് നിന്ന് ചിലവിമര്‍ശനങ്ങളുണ്ടാവുകയും ചെയ്തു.
ആരെയും ചെറുതായി കാണരുത്. ഒരു അഭിഭാഷകനായതുകൊണ്ടാണ് അദ്ദേഹത്തിന് പൊലീസിനെതിരെ നടപടി സ്വീകരിക്കാന്‍ കഴിഞ്ഞത്. ഒരുസാധാരണക്കാരനാണെങ്കില്‍ എന്താകുമായിരുന്നു?. ഇങ്ങനെയാണോ പെരുമാറേണ്ടതെന്നും ജനങ്ങള്‍ക്കാണ് പരമാധികാരമം എന്നകാര്യം മറക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി. നന്നായി പെരുമാറാന്‍ പൊലീസിനെ പരിശീലിപ്പിക്കണമെന്നു കോടതി വ്യക്തമാക്കി.
പരാതിക്കാരനായ ഉദ്യോഗസ്ഥനെതിരെ അന്വേഷണം നടക്കുന്നുണ്ടെന്നും കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ തുടര്‍ നടപി സ്വീകരിക്കുമെന്നും ഡിജിപി കോടതിയെ അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തകക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയതായും ഡിജിപി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.