ക്യാമറയ്ക്ക് മുന്നില്‍ നായകനായി അഭിനയിക്കുന്ന മകൻ. ക്യാമറയ്ക്ക് പിന്നില്‍ ആക്ഷനും കട്ടും പറഞ്ഞ് ആ മകന്റെ അച്ഛനുമമ്മയും.അപൂര്‍വ്വ കാഴ്ചയുടെ വിസ്മയമൊരുക്കി പൂര്‍ത്തിയാക്കിയിരിക്കുകയാണ് "ദി മിസ്റ്റേക്കര്‍ ഹൂ?" എന്ന സസ്പെൻസ് ഹൊറര്‍ ത്രില്ലര്‍ ചിത്രം. മായ ശിവയും ശിവ നായരുമാണ് ആ മാതാപിതാക്കള്‍. മകൻ ആദിത്യദേവാണ് ചിത്രത്തിലെ ഹീറോ.
മായ ശിവ സംവിധാനം ചെയ്ത ഥൻ, മെയ്ഡ് ഇൻ ട്രിവാൻഡ്രം തുടങ്ങിയ ചിത്രങ്ങളിലെ നായക വേഷം അവതരിപ്പിച്ചതും മകൻ ആദിത്യദേവ് ആയിരുന്നു. ചിത്രത്തിന് പിന്നിലെ പ്രധാന സാങ്കേതിക കാര്യങ്ങളെല്ലാം ഈ മൂന്നുപേര്‍ കൈകാര്യം ചെയ്യുന്നുവെന്ന സവിശേഷതയുമുണ്ട്.
തന്റെ കുടുംബത്തിന്റെ തകര്‍ച്ചയ്ക്ക് കാരണക്കാരായവരോടു പകരം ചോദിക്കാൻ ഇറങ്ങിത്തിരിക്കുന്ന നായകൻ. ആ യാത്രയില്‍ അയാള്‍ക്ക് നേരിടേണ്ടി വരുന്ന സങ്കീര്‍ണ്ണമായ പ്രശ്നങ്ങളും തുടര്‍ന്നുണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തില്‍
ആദിത്യദേവിനെ കൂടാതെ ദയ, ആര്യ, അഡ്വ. രാജീവ് കുളിക്കിലേരി, ശ്രീലത, രമണി, രേശ്മ, ക്രിസ്റ്റീന, ജയ, രാമവര്‍മ്മ, ബിപിൻ, ബിജു, വിനീഷ്, മണിയൻ ശ്രീവരാഹം, സുബ്രമണി എന്നിവരും അഭിനയിക്കുന്നു.
ബാനര്‍ - ആദിത്യദേവ് ഫിലിംസ്, നിര്‍മ്മാണം -മായ ശിവ, സംവിധാനം - മായ ശിവ, ശിവ നായര്‍, കഥ, തിരക്കഥ, ഗാനരചന, സംഗീതം, കല, വസ്ത്രാലങ്കാരം - മായ ശിവ, ഛായാഗ്രഹണം - മായ ശിവ, ആദിത്യദേവ്, ചമയം - മായ ശിവ, ശിവനായര്‍, എഡിറ്റിംഗ് - ആദിത്യദേവ്, ത്രില്‍സ് - ശിവ നായര്‍, പ്രൊഡക്ഷൻ കണ്‍ട്രോളര്‍ - അനില്‍ പെരുന്താന്നി, പിആര്‍ഓ- അജയ് തുണ്ടത്തില്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.