മുഈനലി തങ്ങളെ ഭീഷണിപ്പെടുത്തിയ കേസില്‍ റാഫി പുതിയകടവിനെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു ,

കോഴിക്കോട്: യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈനലി ശിഹാബ് തങ്ങളെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി റാഫി പുതിയകടവിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.ഞായറാഴ്ച രാത്രിയാണ് റാഫി ചോദ്യംചെയ്യലിന് ഹാജരായത്. മുഈനലി തങ്ങളുമായുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞുതീർക്കുമെന്ന് റാഫി പറഞ്ഞു. 

മുഈനലി തങ്ങള്‍ വീല്‍ചെയറിലാക്കുമെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയ റാഫി പുതിയകടവിനെതിരെ മലപ്പുറം പൊലീസ് കേസെടുത്തിരുന്നു. ഭീഷണിപ്പെടുത്തല്‍, കലാപാഹ്വാനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് റാഫിയെ അറസ്റ്റ് ചെയ്തത്.

മുഈനലി തങ്ങള്‍ക്ക് പിന്തുണയുമായി ഞായറാഴ്ച വൈകിട്ട് മലപ്പുറം നഗരത്തില്‍ എസ്.കെ.എസ്.എസ്.എഫ് പ്രകടനം നടത്തി. മുഈനലി തങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കാനാണ് സമസ്തയില്‍ ഒരുവിഭാഗത്തിന്റെ തീരുമാനം. 

മുഈനലി തങ്ങളുമായി കടുത്ത അഭിപ്രായ ഭിന്നതയുണ്ടെങ്കിലും മുസ്‌ലിം ലീഗിലെ പ്രധാന നേതാക്കളെല്ലാം മുഈനലി തങ്ങള്‍ക്ക് പിന്തുണയുമായി എത്തിയിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !