ഭാരത് ജോഡോ ന്യായ് യാത്രക്ക് നേരെ ആക്രമണം; കേരളത്തില്‍ വ്യാപക പ്രതിഷേധത്തിന് ആഹ്വാനം

തിരുവനന്തപുരം :ഭാരത് ജോഡോ ന്യായ് യാത്രക്ക് നേരെയുള്ള ബി ജെ പി ആക്രമണത്തില്‍ പ്രതിഷേധിച്ച്‌ കെ പി സി സി ആഹ്വാനമനുസരിച്ച്‌ ഇന്നു സംസ്ഥാന വ്യാപകമായി പ്രടനങ്ങള്‍ നടക്കും.ജില്ലാതലത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കും.

ഡി സി സികളുടെ നേതൃത്വത്തിലാണ് എല്ലാ ജില്ലാകേന്ദ്രങ്ങളിലും വമ്ബിച്ച പ്രകടനങ്ങള്‍ നടക്കുക. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിലെ അസാധാരണമായ ജനപങ്കാളിത്തം കണ്ട് വിറളിപിടിച്ച ബി ജെ പി ക്രിമിനലുകള്‍ വ്യാപകമായ അക്രമം അഴിച്ചുവിടുകയാണെന്ന് കെ പി സി സി പറഞ്ഞു. ബി ജെ പി ക്രിമിനലുകളുടെ അക്രമ രാഷ്ട്രീയത്തിനെതിരെ എല്ലാ ജനാധിപത്യ, മതേതര വിശ്വാസികളുടെയും ശക്തമായ പ്രതിഷേധം ഉയരണമെന്നു കെ പി സി സി ആവശ്യപ്പെട്ടു.

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്. യാത്രയുടെ റൂട്ട് മാറ്റിയതിന്റെ പേരില്‍ കേസെടുത്തതിന് തൊട്ടുപിന്നാലെയാണ് ബി ജെ പി ക്രിമിനലുകള്‍ ഹീനമായ അക്രമമുണ്ടായതെന്നും ആരോപിച്ചു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ അഴിമതികള്‍ രാഹുല്‍ ഗാന്ധി തുറന്നു കാട്ടിയതു മുതല്‍ ബി ജെ പി പ്രതികാര നടപടികള്‍ സ്വീകരിക്കുകയാണ്.

രാഹുല്‍ ഗാന്ധിയുടെ വാഹന വ്യൂഹത്തെ ആക്രമിക്കുകയും എ ഐ സി സി ജനറല്‍ സെക്രട്ടറി ജയറാം രമേഷിന്റെ വാഹനം അടിച്ചു തകര്‍ക്കുകയും അസം പി സി സി അധ്യക്ഷന്‍ ഭൂപന്‍ ബോറയെ ആക്രമിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കേരളത്തില്‍ ശക്തമായ പ്രതിഷേധം നടക്കുന്നത്.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !