പൂന: മഹാരാഷ്ട്രയിലെ പൂനയില്‍ കൊടും കുറ്റവാളി ശരദ് മൊഹോളി(40)നെ സ്വന്തം സംഘാംഗങ്ങള്‍ വെടിവച്ചു കൊന്നു. ഇന്നലെ ഉച്ചയ്ക്കാണ് സ്വന്തം കൂട്ടാളികള്‍ മൊഹോളിനെ ക്ലോസ് റേഞ്ചില്‍നിന്നു വെടിവച്ചത്.
ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. അക്രമികളെ പിടികൂടാൻ പോലീസ് വിവിധ ടീമുകള്‍ രൂപീകരിച്ചു.ഭൂമിയും പണവും സംബന്ധിച്ച് മൊഹോളിന്റെ സംഘത്തിലുണ്ടായ തര്‍ക്കമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു നിഗമനം. പ്രതികളിലൊരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് മൊഹോള്‍. ഇന്ത്യൻ മുജാഹിദ്ദീൻ പ്രവര്ത്തകൻ മുഹമ്മദ് ഖട്ടീല്‍ സിദ്ദിഖിയെ യെര്‍വാദ ജയിലിനുള്ളില്‍വച്ച് കൊലപ്പെടുത്തിയ കേസില്‍ ശരദ് മൊഹോളിനെ വെറുതെ വിട്ടിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.