ലയാളികളുടെ ഉച്ച എന്നാല്‍ ഒരുപിടി ചോറിന്റെ നേരമാണ്. ചോറും ഒഴിച്ച് കൂട്ടാനൊരു കറിയും , തോരനുമില്ലങ്കില് ഉച്ചയൊരു അണഞ്ഞ മട്ടായിരിക്കും.എന്നാല്‍ ഇങ്ങനെ നിത്യവും ഉച്ചയ്ക്ക് ചോറ് കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതാണോ ? അല്ല എന്നാണ് ഉത്തരം
പലർക്കും ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിനു ശേഷമുള്ള ഉറക്കം പതിവായിരിക്കും. ചോറിലടങ്ങിയിരിക്കുന്ന കാലറീസാണ് ഇതിന് പ്രധാന കാരണം. അതിനാല്‍ വിശപ്പ് മാറാനാവശ്യമായ ഭക്ഷണം കഴിച്ച് കുറച്ചു നേരം നടന്നതിന് ശേഷം മാത്രം കുറച്ചുനേരം വിശ്രമാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
പ്രമേഹം
ചോറ് അമിതമായി കഴിക്കുമ്പോള്‍ ശരീരത്തിലെ ഷുഗറിന്റെ അളവ് കൂടുന്നു. ശരീരത്തില്‍ അവശ്യമുള്ളതിലുമധികം ഷുഗർലെവല് രക്തത്തില്‍ കാണപ്പെടുന്നു. ഇത് പിന്നീട് പ്രമേഹത്തിലേയ്ക്ക് നയിച്ചേക്കാം.
ചോറില്‍ വിറ്റാമിനുകളും മിനറല്‍സും കുറവാണ്. എങ്കിലും പലപ്പോഴും ശരീരത്തിന്റെ ഗ്ലൈസമിക് സൂചിക ഉയരാൻ ഇത് കാരണമാവുന്നു. അതായത് ശരീരത്തിലുള്ള കാർബോ ഹൈഡ്രേറ്റുകള്‍ എത്ര പെട്ടന്ന് ഷുഗറാക്കാൻ പറ്റുമെന്ന് അളക്കുന്നതിനുപയോഗിക്കുന്ന സൂചികയാണിത്.
ഗ്ലൈസമിക് സൂചിക കുറവുള്ള ഭക്ഷണമാണ് പ്രമേഹരോഗികള്‍ക്ക് ഏറ്റവും നല്ലത്. ചോറില്‍ ഈ സൂചിക കൂടുതലായതിനാല്‍ ചോറിന്റെ അളവ് കുറക്കുന്നതാണ് നല്ലത്. പ്രമേഹത്തിനു പുറമെ ഹൃദ്രോഗത്തിനും രക്ത സമ്മർദം കൂടുന്നതിനും ചോറിന്റെ അമിത ഉപയോഗം കാരണമാകുന്നു. കൂടാതെ അമിതമായിട്ടുള്ള കൊഴുപ്പ് കരളില്‍ അടിഞ്ഞുകൂടി കരള്‍ വീക്കത്തിലേക്കും നയിക്കുന്നു.
കുടവയർ
അമിതമായി ചോറ് കഴിക്കുന്നത് കുടവയറിനും വയറ് ചാടുന്നതിനും കാരണമാകുന്നു. കൂടാതെ ശരീര ഭാരം കൂടുകയുംചെയ്യും. ചോറ് കൂടുതലായി കഴിക്കുമ്പോള്‍ ശരീരത്തിലേക്ക് വലിയ അളവില്‍ കാലറീസ് ലഭിക്കുന്നു. എന്നാല്‍ ഇത് കൃത്യമായി ദഹിക്കാതെ വരികയും അമിത വണ്ണത്തിനും കാരണമാകുന്നു.
ചപ്പാത്തി
ചോറ് ഉപേക്ഷിക്കുന്നവരുടെ രണ്ടാമത്തെ ഓപ്ഷനാണ് ചപ്പാത്തി. എന്നാല്‍ ചപ്പാത്തി ആരോഗ്യത്തിന് എത്രത്തോളം നല്ലതാണെന്നും അത് കഴിക്കേണ്ട രീതിയെ കുറിച്ചും നമുക്ക് അവബോധം വേണം. ചപ്പാത്തി അമിതമായി കഴിക്കുന്നത് അമിത വണ്ണത്തിനും വയറ് ചാടുന്നതിനും കാരണമാകുന്നു.
പ്രമേഹ രോഗികള്‍ ഒരു ആരോഗ്യ വിദഗ്ധന്റെ നിർദേശം തേടുന്നത് നല്ലതായിരിക്കും. ചോറിന്റെ അളവ് കുറച്ച് ഭക്ഷണത്തില്‍ പച്ചക്കറികളും ധാന്യവർഗങ്ങളും ഉള്‍പ്പെടുത്തുന്നതാണ് ആരോഗ്യത്തിന് ഗുണകരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.