വാരാണസി: ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിന്റെ നിലവറയുടെ താക്കോല്‍ ജില്ല മജിസ്ട്രേറ്റിന് കൈമാറാൻ വാരാണസി ജില്ല കോടതി ജഡ്ജി എ.കെ.വിശ്വേഷ് ഉത്തരവിട്ടു. 'വ്യാസ് ജി കാ തെഹ്ഖാന'എന്നാണ് ഈ നിലവറ അറിയപ്പെടുന്നത്. നിലവറയുടെ റസീവറായി ജില്ല മജിസ്ട്രേറ്റിനെ ചുമതലപ്പെടുത്തിയാണ് ഉത്തരവ്.സമുച്ചയത്തിന്റെ തെക്കുഭാഗത്തുള്ള നിലവറ നന്നായി സംരക്ഷിക്കേണ്ടതുണ്ടെന്ന് ഉത്തരവിലുണ്ടെന്ന് ഹിന്ദു വിഭാഗത്തിന്റെ അഭിഭാഷകൻ മദൻ മോഹൻ യാദവ് പറഞ്ഞു. 1993ല്‍ ഇതിലേക്കുള്ള വഴി തടഞ്ഞ് നിലവറ പൂട്ടുകയായിരുന്നുവെന്നും ഇതിനുമുൻപ് സോംനാഥ് വ്യാസ് എന്ന പൂജാരി ആരാധനക്കായി ഇവിടം ഉപയോഗിച്ചിരുന്നുവെന്നും യാദവിന്റെ ഹർജിയിലുണ്ട്.
കാശി വിശ്വനാഥ േക്ഷത്രത്തിന് തൊട്ടുചേർന്നുള്ള ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിന്റെ പരിസരത്ത് ആർക്കിയോളജിക്കല്‍ സർവേ ഓഫ് ഇന്ത്യ നടത്തിയ സർവേയുടെ റിപ്പോർട്ട്
ദിവസങ്ങള്‍ക്കു മുൻപ് കോടതിയില്‍ സമർപ്പിച്ചിരുന്നു. ഗ്യാൻവാപി മസ്ജിദ് കേസില്‍ ഹരജികള്‍ പരിഗണിക്കുന്നതിന് 1991ലെ ആരാധനാലയ നിയമം ബാധകമല്ലെന്ന് അലഹബാദ് ഹൈകോടതി വ്യക്തമാക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.