തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അകല്‍ച്ച പരസ്യമാക്കി മുൻ മന്ത്രി ജി.സുധാകരൻ. വ്യക്തി പൂജ പാടില്ലെന്ന് തുറന്നടിച്ച സുധാകരൻ പിണറായി കരുത്തുള്ള നേതാവാണെന്നും പറഞ്ഞു.
എം.ടി വിഷയത്തില്‍ തന്നെ വിമർശിച്ച സജി ചെറിയാനെതിരെയും സുധാരൻ രംഗത്തെത്തി. ഏത് ചെറിയനായാല്‍ എന്താ? ചെറിയാനോട് താന്‍ എന്തെങ്കിലും പറഞ്ഞോ എന്നായിരുന്നു സുധാകരൻ ചോദിച്ചത്. എം.ടിയെ വിമർശിച്ചതിനെപ്പറ്റിയും അത് സിപിഎം മുഖപത്രമായി ദേശാഭിമാനി റിപ്പോർട്ട് ചെയ്യാതിരുന്നതിനെക്കുറിച്ചും ഒരു വാർത്താ ചാനലിന് നല്കിയ അഭിമുഖത്തിലാണ് സുധാകരൻ തുറന്നു പറഞ്ഞത്.
താന്‍ വേദിയില്‍ പറഞ്ഞതെന്ന് കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാന്‍ ദേശാഭിമാനി പോലും ശ്രമിച്ചിട്ടില്ല. സംസ്ഥാനതല ഉദ്ഘാടനങ്ങളില്‍ തന്റെ ഫോട്ടോ പോലും അവർ പ്രസിദ്ധീകരിക്കാതെ ഒഴിവാക്കുന്നുണ്ട്. സര്‍ക്കാരിനെതിരെ ജനങ്ങളില്‍ വരുന്ന എതിര് അഭിപ്രായം വളരെ ഗൗരവമുള്ളതാണ്. അത് പാർട്ടി ഉള്‍ക്കൊള്ളണമെന്നും സുധാകരൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.