ആരാണ് ടീച്ചറമ്മയെന്നും അങ്ങനെ ഒരു അമ്മയില്ലെന്നും കെകെ ശൈലജയെ പരോക്ഷമായി വിമർശിച്ച് മുതിർന്ന സിപിഐഎം നേതാവ് ജി.സുധാകരൻ. ടീച്ചറമ്മയെ മന്ത്രിയാക്കില്ലെന്ന് ജോസഫ് എം പുതുശേരി എഴുതി.ഒരമ്മയ്ക്കും അങ്ങനെ ആരും പേരിട്ടിട്ടില്ല. അത്യാവശ്യം ലാത്തിയടി ഒക്കെ ചിലപ്പോള്‍ മന്ത്രിയാകാൻ കൊള്ളേണ്ടി വരുമെന്നും ജി സുധാകരൻ പറഞ്ഞു.
PWD വകുപ്പ് ശരിയാക്കി കൊടുത്ത റോഡുകളും പാലങ്ങളും കൊണ്ടാണ് കഴിഞ്ഞ തവണ ജോസഫ് എം പുതുശേരി തോറ്റത്. നമുക്ക് കിട്ടുന്ന സ്ഥാനങ്ങള്‍ അവരുടെ പാർട്ടിയെ ശക്തിപ്പെടുത്താനാകണം. ഏതൊരാളായാലും പ്രസ്ഥാനത്തെ വളർത്താനാകണം.
സ്റ്റാലിന്റെ ഗവണ്‍മെന്റ് അഴിമതി ഗവണ്‍മെന്റാണ്. അവരുടെ രണ്ട് മന്ത്രിമാർ ജയിലിലാണ്. കെജ്രിവാള്‍ ഗവണ്‍മെന്റും ഇങ്ങനെ തന്നെയാണ്.
എം ടി വാസുദേവൻ നായർ പഠിപ്പിക്കാൻ വരണ്ട എന്ന് താൻ പറഞ്ഞിട്ടില്ലെന്നും ആർക്കും പഠിപ്പിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.