ലക്നോ: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംശയസ്പദമായി രീതിയില്‍ മൂന്നുപേരെ ഭീകരവിരുദ്ധ സ്ക്വാഡ് പിടികൂടി.അയോധ്യയില്‍ നിന്നുമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.ഉത്തർപ്രദേശ് സ്പെഷ്യല്‍ ഡയറക്ടർ ജനറല്‍ ഓഫ് പോലീസ് (ക്രമസമാധാനം) ഇക്കാര്യം സ്ഥിരീകരിച്ചു. ഇവരെ ചോദ്യം ചെയ്തു വരികയാണെന്നും ഡിജിപി പറഞ്ഞു. ഇതുവരെയും ഒരു തീവ്രവാദ സംഘടനയുമായുമുള്ള ഇവരുടെ ബന്ധത്തെക്കുറിച്ച് തെളിവ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, അയോധ്യയില്‍ ഡ്രോണുകള്‍ വഴിയുള്ള നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. നഗരത്തിലുടനീളമുള്ള പ്രവർത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് നൈറ്റ് വിഷൻ ഉപകരണങ്ങള്‍ (എൻവിഡി), സിസിടിവി കാമറകള്‍ തുടങ്ങിയ സാങ്കേതികവിദ്യകള്‍ സംസ്ഥാന സർക്കാർ ഉള്‍പ്പെടുത്തിയിട്ടുണ്ട്.,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.