ചെറിയൊരു പനിയോ, തലവേദനയോ വരുമ്പോള്‍ ഡോക്ടറോടു ചോദിക്കാതെ പാരസെറ്റാമോള്‍ വാങ്ങിക്കഴിക്കുന്നവരാണു മിക്കവരും.
ഇതു കഴിച്ചില്ലെങ്കില്‍ ഒട്ടുമിക്ക രോഗങ്ങളും മാറില്ലെന്ന ഒരു ധാരണയാണ് നമ്മില്‍ പലര്‍ക്കുമുള്ളത്. എന്നാല്‍ ദിനവും പാരസെറ്റാമോള്‍ ഗുളികകള്‍ കഴിക്കുകയാണെങ്കില്‍ ചെറിയ രോഗങ്ങള്‍ക്കു പകരം മാരകരോഗങ്ങളാണ് കാത്തിരിക്കുന്നത്.
മറ്റ് മരുന്നുകളെ പോലെ പാരസെറ്റാമോളിനും ദോഷങ്ങളേറെയാണ്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ ഏതൊരു രോഗത്തിനും പാരസെറ്റാമോള്‍ കഴിക്കരുത്.
ഇത് കരളിന്റെ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ദിവസവും പാരസെറ്റാമോള്‍ കഴിക്കുന്നവരില്‍ മരണസാധ്യത കൂടുതലാണെന്നാണ് പഠങ്ങള്‍ പറയുന്നത്. ഇതിനുപുറമെ ഇതിന്റെ അമിത ഉപയോഗം വൃക്ക, ഹൃദയം, കുടലുകള്‍ എന്നിവയുടെ പ്രവര്‍ത്തനവും തകരാറിലാക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.