യു കെ: ശബരിമല മണ്ഡല വിളക്ക് ആഘോഷം ഇപ്പോൾ ബ്രിട്ടനിലെ കെന്റിലും നടക്കുകയാണ്. ഇംഗ്ലണ്ടിലെ കെന്‍റ് അയ്യപ്പ ക്ഷേത്രത്തിൽ പതിവു പോലെ ഈ വർഷവും മണ്ഡലപൂജ ഭക്തിപുരസ്സരം നടത്തപ്പെട്ടു. സ്വർണ്ണത്തിൽ കുളിച്ച അയ്യപ്പ വിഗ്രഹം അറ്റക്കം ഇവിടെ ഏതൊരു ഭക്തന്റെയും കൺ കുളിർക്കുന്ന കാഴ്ച്ചയാണ്.
ബ്രിട്ടനിലെ ഹിന്ദു സമൂഹത്തിന്റെ ശക്തമായ കൂട്ടായ്മയാണ് കെന്റെ അയ്യപ്പ ക്ഷേത്രം. ബ്രിട്ടനിലെ കെന്റ് ക്ഷേത്രത്തിലാണ് ആഘോഷങ്ങൾ ജനവരി 30 മുതൽ തുടങ്ങുക. ഇപ്പോൾ ക്ഷേത്രം വലിയ രീതിയിൽ വികസിപ്പിക്കുകയാണ്. വികസനം പൂർത്തിയാകുന്ന മുറയ്ക്ക് ബ്രിട്ടനിലെ ഭക്തർക്ക് ഇതൊരു യൂറോപ്പിലെ ശബരിമലയായി തന്നെ മാറും.
ലോകത്തിന്റെ എല്ലാ ഭാഗത്തും ഉള്ള അയ്യപ്പ ഭക്തന്മാർക്ക് ശബരിമലയിൽ എത്താൻ ആകില്ല. അതിനാൽ തന്നെ അവർക്ക് ഇത്തരത്തിൽ ഉള്ള ക്രമീകരണങ്ങൾ ആശ്വാസമാണ്, വർഷങ്ങളായി ബ്രിട്ടനിൽ കെന്റ് അയ്യപ്പ ക്ഷേത്രം പ്രവർത്തിക്കുന്നു.ഇക്കുറി കെന്റ് ഹിന്ദു സമാജം തുടർച്ചയായ പതിക ാന്ാം വർഷവും ശ്രീ അയ്യപ്പ പൂജ നടത്തുകയാണ്.
പൊങ്കാല മഹോൽസവം, പ്രധാന ഉൽസവ ദിനങ്ങൾ, അന്നദാനം എല്ലാം ഇവിടെ നടത്തുന്നു..അയ്യപ്പപൂജയോട് അനുമബ്ന്ധിച്ച് ഭജന , വിളക്കുപൂജ സഹശ്സ ാമാർച്ച , അഷ്ടോത്തര അർച്ച ,പടിപൂജ, ഹരിവരാസനം,പ്രസാദ വിതരണം,അന്നദാനം എന്നിവ ഉണ്ടാകും. മകര വിളക്ക് ദിവസങ്ങളായ ജനവരി 13നും 14നും പ്രത്യേക പരിപാടികൾ ഉണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.