ന്യൂഡൽഹി: 2023 ഇന്ത്യയ്ക്ക് പ്രത്യാശയുടെയും, സന്തോഷത്തിന്റെയും ഒപ്പം ദുഃഖത്തിന്റെയും വര്‍ഷമായിരുന്നുവെങ്കില്‍ പാകിസ്താന് അത് അജ്ഞാത ഭീതിയില്‍ ആടിയുലഞ്ഞ വര്‍ഷമായിരുന്നു .ഖലിസ്ഥാനി വിഘടനവാദി എച്ച്എസ് നിജ്ജാര്‍ മുതല്‍ ലഷ്കര്‍ ഇ ടി കമാൻഡര്‍ ഷാഹിദ് ലത്തീഫ് വരെ, ഇന്ത്യ അന്വേഷിക്കുന്ന നിരവധി ഭീകരരാണ് ഇക്കഴഞ്ഞ മാസങ്ങളില്‍ അജ്ഞാതരായ അക്രമികളാല്‍ കൊല്ലപ്പെട്ടത് .
ആരാണ് ആ അജ്ഞാതൻ , എപ്പോഴാണ് ഇത് ആരംഭിച്ചത്, ഹിറ്റ് ലിസ്റ്റില്‍ എത്ര ടാര്‍ഗെറ്റുകള്‍ ഉണ്ട്? ഇന്ന് പാകിസ്താൻ മാത്രമല്ല ലോകം പോലും ചോദിക്കുന്നത് ഈ ചോദ്യമാണ് . പാകിസ്താനില്‍ 16 കൊലപാതകങ്ങളാണ് ഈ വര്‍ഷം ഫെബ്രുവരി മുതല്‍ ഇങ്ങോട്ട് നടന്നത് .
കൊല്ലപ്പെട്ട 16 പേരും ലഷ്കര്‍-ഇ-ത്വയ്ബ, ജെയ്ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീൻ തുടങ്ങിയ ഇന്ത്യാ വിരുദ്ധ ഭീകര സംഘടനകളുടെ നേതാക്കന്മാരായിരുന്നു . കറാച്ചി, സിയാല്‍കോട്ട്, നീലം താഴ്വര , ഖൈബര്‍ പഖ്തൂണ്‍ഖ്വ, റാവല്‍കോട്ട്, റാവല്‍പിണ്ടി, ലാഹോര്‍ എന്നിങ്ങനെ പാകിസ്താന്റെ വിവിധ ഭാഗങ്ങളില്‍ ഈ ഭീകരര്‍ കൊല്ലപ്പെട്ടു.
ഈ കൊലപാതകങ്ങളെല്ലാം കൂടുതലും നടത്തിയത് ഒരേ രീതിയിലുള്ള പ്രവര്‍ത്തനരീതി ഉപയോഗിച്ചാണ്. മോട്ടോര്‍ സൈക്കിളിലെത്തുന്ന തോക്കുധാരികള്‍ വെടിവെച്ച് വീഴ്ത്തിയ ശേഷം 10 സെക്കൻഡിനുള്ളില്‍ സ്ഥലം വിടുന്ന രീതി .
ഇത്തരം കുറ്റമറ്റ കൊലപാതകങ്ങള്‍ക്ക് മാസങ്ങളോളം മാനസികവും ശാരീരികവുമായ പരിശീലനം ലഭിച്ച ആളുകള്‍ ആവശ്യമാണെന്നാണ് പാക് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ .
തങ്ങള്‍ സുരക്ഷിത താവളങ്ങളിലാണെന്ന് ഒരിക്കല്‍ കരുതിയിരുന്ന ഇന്ത്യയുടെ ആ ശത്രുക്കള്‍ തങ്ങളുടെ സങ്കേതം സുരക്ഷിതമല്ലെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നു. സെപ്തംബര്‍ 8 ന് പാക് അധീന കശ്മീരിലെ (പിഒകെ) പള്ളിയില്‍ നിര്‍ജീവമായി കിടക്കുന്ന റിയാസ് അഹമ്മദ് എന്ന അബു ഖാസിമിന്റെ ഭയാനകമായ ചിത്രം പാകിസ്താനെ നന്നായി ഭയപ്പെടുത്തി.
വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെ മരണപ്പെട്ട അബു ഖാസിമിന്റെ ചുറ്റും രക്തം ചിതറിക്കിടക്കുന്നുണ്ടായിരുന്നു. പിഒകെയിലെ റാവല്‍കോട്ടില്‍ വച്ചാണ് ഇയാള്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്.
മോസ്റ്റ് വാണ്ടഡ് ലഷ്കര്‍ ഭീകരരില്‍ ഒരാളായ അബു ഖാസിം 1999ല്‍ പാകിസ്താനിലേക്ക് കടന്നിരുന്നു. ഇതിന് ശേഷം ഇന്ത്യയില്‍ നിരവധി ഭീകരാക്രമണങ്ങള്‍ നടത്തി. കഴിഞ്ഞ ജനുവരിയില്‍ രജൗരി ജില്ലയില്‍ നടന്ന ദാംഗ്രി ഭീകരാക്രമണവും ഇതില്‍ ഉള്‍പ്പെടുന്നു.
അല്‍-ബദര്‍ കമാൻഡര്‍ സയ്യിദ് ഖാലിദ് റാസയും ജെയ്ഷെ മുഹമ്മദ് മെക്കാനിക്ക് സഹൂര്‍ ഇബ്രാഹിമും കറാച്ചിയില്‍ നടന്ന വ്യത്യസ്ത ആക്രമണങ്ങളില്‍ വെടിയേറ്റ് മരിച്ചു. ഇന്ത്യൻ എയര്‍ലൈൻസിന്റെ ഐസി 184 വിമാനം തട്ടിക്കൊണ്ടുപോയവരില്‍ ഇരുവരും ഉള്‍പ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.