തിരുവനന്തപുരം: വികലാംഗ പെൻഷൻടക്കം സംസ്ഥാന സർക്കാർ കുടിശ്ശിക വരുത്തിയത് നാലു മാസത്തെ ക്ഷേമ പെൻഷനുകള്‍. വാർധക്യകാല പെന്‍ഷന്‍, കര്‍ഷക തൊഴിലാളി പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, 50 വയസ്സ് കഴിഞ്ഞ അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്‍ഷന്‍, വിധവ പെന്‍ഷന്‍ എന്നിങ്ങനെ വിവിധ ക്ഷേമ പെൻഷനുകള്‍ ഒന്നിച്ചാണ് വിതരണം ചെയ്യുന്നത്.
സാമ്പത്തിക പ്രതിസന്ധിയാണ് പെൻഷൻ മുടക്കത്തിന് കാരണമായി ധനവകുപ്പ് ചൂണ്ടിക്കാട്ടുന്നത്. 44.97 ലക്ഷം ഗുണഭോക്താക്കള്‍ക്ക് ഒരു മാസത്തെ പെൻഷൻ വിതരണം ചെയ്യുന്നതിന് 667.15 കോടി രൂപയാണ് വേണ്ടത്.
കേന്ദ്ര വിഹിതം കൂടി ഉള്‍പ്പെടുത്തിയാണ് പെൻഷൻ വിതരണമെങ്കില്‍ ഈ തുക സമയത്ത് കിട്ടാറില്ല. സാമൂഹിക സുരക്ഷാ പെൻഷനില്‍ മൂന്നു വിഭാഗങ്ങളിലായി 200 മുതല്‍ 300 രൂപവരെയാണ് കേന്ദ്രസഹായം.
സംസ്ഥാനത്തെ ആകെയുള്ള 44 ലക്ഷം ഗുണഭോക്താക്കളില്‍ 8.46 ലക്ഷം പേർക്കാണ് ഈ നാമമാത്ര സഹായവുമുള്ളത്. സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നവരുടെ വെറും 16.62 ശതമാനം മാത്രമാണിത്.
80 ശതമാനത്തില്‍ കുറവ് അംഗപരിമിതിയുള്ളവര്‍ക്ക് കേന്ദ്രം ഒരു സഹായവും നല്‍കുന്നില്ല. എന്നാല്‍, കേരളം 1600 രൂപ നല്‍കുന്നുണ്ട്. 80 ശതമാനത്തിനു മുകളില്‍ അംഗപരിമിതിയുള്ളവര്‍ക്ക് 300 രൂപയാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്.
2023 ജൂണ്‍ വരെ സംസ്ഥാന വിഹിതമായ 1300 രൂപയും കേന്ദ്ര വിഹിതമായ 300 രൂപയും ചേർത്ത് 1600 രൂപ സംസ്ഥാന സർക്കാറാണ് നല്‍കിയിരുന്നത്. എന്നാല്‍, കേന്ദ്രവിഹിതം കൈപ്പറ്റി സംസ്ഥാനം ക്രെഡിറ്റ് നേടുന്നു എന്ന വാദമുന്നയിച്ച് ഈ രീതി വിലക്കി.
കേന്ദ്രവിഹിതം നേരിട്ട് ബാങ്ക് വഴി നല്‍കാമെന്നും സംസ്ഥാന സർക്കാർ വിഹിതം മാത്രം കേരളം നല്‍കിയാല്‍ മതിയെന്നുമായിരുന്നു നിർദേശം. ഇതു പ്രകാരം ആഗസ്റ്റ് വരെയുള്ള തുക സംസ്ഥാന സർക്കാർ നല്‍കി. എന്നാല്‍, ജൂണിനു ശേഷം ഇതുവരെയും കേന്ദ്ര വിഹിതമായ 300 രൂപ ഉപഭോക്താക്കള്‍ക്ക് കിട്ടിയിട്ടുമില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.