തിരുവനന്തപുരം:ആറ്റിങ്ങലില്‍ യുവാവിനെ വെട്ടിപരിക്കേല്പിച്ച സംഭവത്തില്‍ പ്രതി പിടിയിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.തിരുവനന്തപുരം ആറ്റിങ്ങലില്‍ യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ആറ്റിങ്ങല്‍ മണനാക്ക് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ഷാക്കിറാണ് പിടിയിലായത്. വെട്ടേറ്റ നിധീഷ് ചന്ദ്രനെ ഷാക്കിര്‍ ഓട്ടോയില്‍ കയറ്റി കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ഈ മാസം ഒമ്പതിന് ചൊവ്വാഴ്ച രാത്രി 10 മണിയോടെ ആറ്റിങ്ങല്‍ മൂന്നുമുക്കിലാണ് സംഭവങ്ങളുടെ തുടക്കം. യാത്രക്കാരുമായി വരികയായിരുന്ന ഷാക്കിറിന്റെ ഓട്ടോക്ക് നിധീഷ് ചന്ദ്രൻ കൈ കാണിച്ചു. ആള് ഉള്ളതിനാല്‍ കയറാൻ പറ്റില്ലെന്ന് ഷാക്കിര്‍ പറഞ്ഞു.
എന്നാല്‍, മദ്യ ലഹരിയിലായിരുന്ന നിധീഷ് ചന്ദ്രന് ഷാക്കിറിന്റെ മുഖത്തിടിക്കുകയായിരുന്നു. ഷാക്കിര്‍ യാത്രക്കാരനെ അടുത്തുള്ള ജംഗ്ഷനില്‍ എത്തിച്ച ശേഷം 11 മണിയോടെ തിരിച്ചുവന്നു. ഷാക്കിറാണെന്ന് മനസ്സിലാക്കാതെ നിധീഷ് ചന്ദ്രന് ഓട്ടോയില്‍ കയറി. തുടര്‍ന്നാണ് ആളൊഴിഞ്ഞ കൊല്ലമ്പുഴ പാലത്തിന് സമീപം കൊണ്ടുപോയി ഷാക്കിര്‍ ആക്രമിച്ചത്.
നിധീഷ് ചന്ദ്രന്റെ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ചെടുത്ത ശേഷം ഓട്ടോയില്‍ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് ഷാക്കിര്‍ നിധീഷിനെ വെട്ടി. പീന്നീട് വഴിയില്‍ ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നു.
നിധീഷ്ചന്ദ്രൻ അപകട നില തരണം ചെയ്തിട്ടുണ്ടെങ്കിലും ആക്രമണത്തില്‍ ഒരു കണ്ണിൻറെ കാഴ്ചശക്തി നഷ്ടപ്പെട്ടു. കടയ്ക്കാവൂര്‍, കല്ലമ്പലം, വര്‍ക്കല സ്റ്റേഷനുകളില്‍ മോഷണം, പിടിച്ചുപറി,കൊലപാതകം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് ഷാക്കിര്‍.
ഓട്ടോറിക്ഷ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മണമ്പൂരില്‍ വെച്ചാണ് ആറ്റിങ്ങല്‍ പൊലീസ് പ്രതിയെ പിടികൂടിയത്. ആക്രമിക്കാൻ ഉപയോഗിച്ച ആയുധം പ്രതിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തു.
പ്രതിയുടെ ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോറൻസിക് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി ഓട്ടോറിക്ഷയില്‍ നിന്ന് രക്തസാമ്ബിളുകളും മറ്റു ശാസ്ത്രീയ തെളിവുകളും ശേഖരിച്ചു.പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.