തിരുവനന്തപുരം: കഴിഞ്ഞ ദിവസമായിരുന്നു കാമുകനൊപ്പം പോയ യുവതിയുടെ മൃതദേഹം വിതുരയിലെ വനത്തില്‍ നിന്നും കണ്ടെത്തിയത്.
വിതുര മണലി ചെമ്പിക്കുന്ന് അബി ഭവനില്‍ സുനില(22)യുടെ മൃതദേഹമാണ് കല്ലന്‍കുടി ഊറാന്‍മൂട്ടിലെ ആളൊഴിഞ്ഞ വീട്ടില്‍ നിന്നും കണ്ടെത്തിയത്. സംഭവത്തില്‍ 24 കാരനായ കാമുകൻ അച്ചുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.തിങ്കളാഴ്ച പുലര്‍ച്ചെ ഭര്‍ത്താവിനോട് മെഡിക്കല്‍ കോളേജിലേക്ക് പോകുന്നെന്ന് പറഞ്ഞാണ് സുനില വീട്ടില്‍ നിന്നിറങ്ങിയത്. എന്നാല്‍, വൈകുന്നേരമായിട്ടും സുനില തിരികെ വരാത്തതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയത്.
ഇതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാമുകൻ അച്ചുവിനെ നെടുമങ്ങാട് പനയമുട്ടത്ത് നിന്ന് പാലോട് പോലീസ് പിടികൂടിയത്. പോലീസിന്റ വിശദമായ ചോദ്യം ചെയ്യലിനൊടുവിലായിരുന്നു താൻ സുനിലയെ കൊലപ്പെടുത്തിയെന്ന വിവരം പറഞ്ഞത്.
താനും സുനിലയും ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിച്ചെന്നും അതിന് കഴിയാത്തതിനാലാണ് മരിക്കാൻ തീരുമാനിച്ചതെന്നും പ്രതി മൊഴി നല്കി. സുനിലയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന് ശേഷം പനയമുട്ടത്ത് പോയി മരിക്കാനാണ് തീരുമാനിച്ചതെന്നാണ് പ്രതി പറഞ്ഞത്.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സുനിലയുടെ മൃതദേഹം ആളൊഴിഞ്ഞ വീട്ടില്‍ നിന്നും കണ്ടെത്തിയത്. സുനിലയ്ക്ക് മൂന്നു വയസുള്ള മകനുണ്ട്. നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സംഭവസ്ഥലത്ത് പരിശോധന നടത്തി. പ്രതിയെ വിതുര പോലീസിന് കൈമാറി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.