' ഞാൻ പ്രസവിച്ച മോനെ ഞാൻ തല്ലും, കൊല്ലും:, സ്വന്തം മകനെ തല്ലിച്ചതച്ച്‌ അമ്മ ; അലറിക്കരഞ്ഞിട്ടും രക്ഷിക്കാതെ വീഡിയോ എടുത്ത് പ്രചരിപ്പിച്ച്‌ അച്ഛൻ,,

തിരുവനന്തപുരം : സ്വന്തം മകനെ അതിക്രൂരമായി മര്‍ദ്ദിച്ച്‌ അമ്മ . സോഷ്യല്‍ മീഡിയയിലാണ് ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് തലസ്ഥാന നഗരിയിലാണ് സംഭവം നടന്നതെന്നാണ് സൂചന . കുട്ടിയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പിതാവ് തന്നെയാണ് മൊബൈലില്‍ ചിത്രീകരിച്ചിരിക്കുന്നത് .

കുട്ടിയെ അസഭ്യം പറയുകയും , ഒപ്പം അതിക്രൂരമായി മര്‍ദ്ദിക്കുന്നതുമാണ് ദൃശ്യങ്ങളില്‍ ഉള്ളത് . ഭര്‍ത്താവിനോടുള്ള വിരോധത്തിലാണ് യുവതി മകനെ ഇത്തരത്തില്‍ ഉപദ്രവിക്കുന്നത് . അച്ഛാ എന്ന് വിളിച്ച്‌ കരഞ്ഞിട്ട് പോലും ദൃശ്യങ്ങള്‍ പകര്‍ത്തുന്ന ഭര്‍ത്താവ് ഭാര്യയെ തടയാനോ , കുട്ടിയെ പിടിച്ചു മാറ്റാനോ ശ്രമിക്കുന്നില്ല . ' ഞാൻ നൊന്തു പ്രസവിച്ച കുഞ്ഞിനെ ഞാൻ തല്ലും , കൊല്ലും ' എന്നാണ് യുവതി പറയുന്നത് .

ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്നതോടെ രൂക്ഷമായ പ്രതികരണമാണ് യുവതിയ്‌ക്ക് നേരെ ഉണ്ടായത് . കുഞ്ഞിനെ രക്ഷിക്കാതെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച അച്ഛനെതിരെയും കേസെടുക്കണമെന്ന ആവശ്യമുയരുന്നുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !