തിരുവനന്തപുരം :ഭാരത് ജോഡോ ന്യായ് യാത്രക്ക് നേരെയുള്ള ബി ജെ പി ആക്രമണത്തില്‍ പ്രതിഷേധിച്ച് കെ പി സി സി ആഹ്വാനമനുസരിച്ച് ഇന്നു സംസ്ഥാന വ്യാപകമായി പ്രടനങ്ങള്‍ നടക്കും.ജില്ലാതലത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കും.
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്. യാത്രയുടെ റൂട്ട് മാറ്റിയതിന്റെ പേരില്‍ കേസെടുത്തതിന് തൊട്ടുപിന്നാലെയാണ് ബി ജെ പി ക്രിമിനലുകള്‍ ഹീനമായ അക്രമമുണ്ടായതെന്നും ആരോപിച്ചു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ അഴിമതികള്‍ രാഹുല്‍ ഗാന്ധി തുറന്നു കാട്ടിയതു മുതല്‍ ബി ജെ പി പ്രതികാര നടപടികള്‍ സ്വീകരിക്കുകയാണ്.
രാഹുല്‍ ഗാന്ധിയുടെ വാഹന വ്യൂഹത്തെ ആക്രമിക്കുകയും എ ഐ സി സി ജനറല്‍ സെക്രട്ടറി ജയറാം രമേഷിന്റെ വാഹനം അടിച്ചു തകര്‍ക്കുകയും അസം പി സി സി അധ്യക്ഷന്‍ ഭൂപന്‍ ബോറയെ ആക്രമിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കേരളത്തില്‍ ശക്തമായ പ്രതിഷേധം നടക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.