തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനില്‍ കാർബണ്‍ ന്യൂട്രല്‍ അനന്തപുരി പദ്ധതിയിലൂടെ 100 ഇലക്‌ട്രിക് ഓട്ടോറിക്ഷകള്‍ സൗജന്യമായി വിതരണം ചെയ്യുകയാണ്.
കേരളത്തില്‍ സമീപകാലത്തായി വലിയ കുതിപ്പാണ് ഇലക്‌ട്രിക് വാഹനങ്ങളുടെ എണ്ണത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് മന്ത്രി രാജീവ് പറഞ്ഞു. ആധുനിക വ്യവസായങ്ങളുടെ കാര്യത്തില്‍ വലിയ നേട്ടം കൈവരിക്കുന്ന കേരളം ഇ വി മേഖലയിലും കുതിപ്പ് കൈവരിക്കുമെന്നുറപ്പാണെന്ന് മന്ത്രി പറഞ്ഞു. മഹാരാഷ്ട്രയിലേക്ക് ഉള്‍പ്പെടെ നിരവധി ഓർഡറുകള്‍ നേടാൻ സമീപ കാലത്ത് കേരള ഓട്ടോയ്ക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
നൂറ് വാർഡില്‍ നൂറ് ഓട്ടോ പദ്ധതിയാണ് നടപ്പിലാക്കുന്നത്. ഉപജീവനമാർഗമില്ലാത്ത നിർധനർക്ക് കൈത്താങ്ങ് ആകുകയാണ് തിരുവനന്തപുരം കോർപ്പറേഷൻ. ഓരോ വാർഡിലേയും അർഹരായവരെ കൗണ്‍സിലർമാർ വഴിയാണ് കണ്ടെത്തിയത്. മലിനീകരണം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇലക്‌ട്രിക്ക് ഓട്ടോറിക്ഷകള്‍ വിതരണം ചെയ്യുന്നത്..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.