ഇടുക്കി: വട്ടപ്പാറയില്‍ പോക്സോ കേസില്‍ പ്രതിക്ക് 31 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. പ്രായപൂർത്തി ആകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും പ്രായപൂർത്തി ആകാത്ത മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിക്കാണ് 31വർഷം കഠിന തടവും 45000/-രൂപ പിഴയും കട്ടപ്പന പോക്സോ കോടതി ശിക്ഷ വിധിച്ചത്.
പ്രതി ഒരു കുട്ടിയെ അതിജീവിതയുടെ കൂട്ടുകാരിയുടെ വീട്ടില്‍ വച്ച് പീഡിപ്പിക്കുകയും രണ്ടാമത്തെ കുട്ടിയെ മറ്റൊരു ദിവസം പ്രതിയുടെ വീടിനടുത്തുള്ള മറ്റൊരു വീട്ടില്‍ വച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്.
കുട്ടികളുടെ രക്ഷിതാക്കള്‍ നല്കിയ പരാതിയിലാണ് പ്രതി പിടിയിലാകുന്നത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. സുസ്മിത ജോണ്‍ ഹാജരായി,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.