അടൂര്‍: രാഹുല്‍ തീവ്രവാദിയെന്ന പോലെയായിരുന്നു പൊലീസിന്റെ പെരുമാറ്റമെന്ന് അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അമ്മ ബീന ആര്.കുറുപ്പ്. ഇതിനെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന് അവൻ വന്നിട്ട് തീരുമാനിക്കുമെന്നും അമ്മ വ്യക്തമാക്കി.രാവിലെ 5.30 മുതല്‍ ജനലിലും വാതിലിലും തട്ടുന്നുണ്ടായിരുന്നു. പൊലീസിന്റെ രീതി രാഹുല്‍ എന്തോ ഭീകരവാദിയാണെന്ന പോലെയായിരുന്നു. കാര്യം ചോദിച്ചപ്പോള്‍ രാഷ്ട്രീയമല്ലേയെന്നായിരുന്നു മറുപടി. രാഹുല്‍ ആരെയും കൊന്നിട്ട് ഒളിവിലിരിക്കുന്നയാളല്ലല്ലോ.
പിടിക്കാനായിരുന്നെങ്കില്‍ തിങ്കളാഴ്ച കൊല്ലത്തു നിന്നു തന്നെ പിടികൂടാമായിരുന്നല്ലോ. വീട് വളഞ്ഞ് കൊണ്ടുപോകേണ്ട കുറ്റം രാഹുല്‍ ചെയ്തിട്ടില്ല.
കന്റോണ്‍മെന്റ് പൊലീസിന്റെ തൊട്ടടുത്ത ആശുപത്രിയിലാണ് രാഹുല്‍ ഒരാഴ്ച കിടന്നത്. അവിടെച്ചെന്ന് കസ്റ്റഡിയിലെടുക്കാമായിരുന്നു. കുഞ്ഞുങ്ങളെ പീഡിപ്പിച്ചവരെ പിടിക്കാൻ ഈ ശുഷ്കാന്തിയൊന്നും പൊലീസ് കാണിക്കുന്നില്ലല്ലോയെന്നും ബീന പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.