കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രി വളപ്പില്‍ ശ്മശാനം നിര്‍മിക്കാൻ എം.എല്‍.എ ഫണ്ടില്‍നിന്ന് ഒരുകോടി അനുവദിക്കുമെന്ന് മന്ത്രി വി.എൻ.വാസവൻ. മെഡിക്കല്‍ കോളജിലെ തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിനായാണ് ശ്മശാനം. ഒപ്പം ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഇത് ഉപയോഗിക്കാമെന്ന് അദ്ദേഹം പറഞ്ഞു.കലക്‌ടറേറ്റില്‍ നടന്ന കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഇതിനാവശ്യമായ സ്ഥലം കണ്ടെത്താൻ മന്ത്രി നിര്‍ദേശിച്ചു.
മെഡിക്കല്‍ കോളജ് വികസനത്തിന് മാസ്റ്റര്‍ പ്ലാൻ തയാറാക്കാനും യോഗം തീരുമാനിച്ചു. മെറ്റീരിയല്‍ കലക്ഷൻ ഫെസിലിറ്റേഷൻ കേന്ദ്രത്തില്‍ മാലിന്യം നീക്കാൻ വാഹനം വാങ്ങും. ഗൈനക്കോളജി വിഭാഗത്തില്‍ പേയിങ് കൗണ്ടര്‍, സ്‌റ്റേഷനറി കൗണ്ടര്‍ എന്നിവ ആരംഭിക്കും. കാര്‍ഡിയോളജി വിഭാഗത്തിലും പേയിങ് കൗണ്ടര്‍ ആരംഭിക്കും.
ഹൗസ് സര്‍ജൻമാര്‍, മറ്റു വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് ഹോസ്പിറ്റല്‍ ഫീസില്‍ 50 ശതമാനം ഇളവ് അനുവദിക്കും. കാര്‍ഡിയോളജി വിഭാഗത്തില്‍ എക്‌സിക്യൂട്ടിവ് ചെക്കപ്പ് സംവിധാനം ആരംഭിക്കും. പൊതുമേഖലയടക്കമുള്ള സ്ഥാപനങ്ങളുടെ പൊതുനന്മ ഫണ്ട് (സി.എസ്.ആര്‍.) ഉപയോഗിച്ച് ആശുപത്രി ഉപകരണങ്ങള്‍ വാങ്ങുന്നതിന് ശ്രമം നടത്താനും യോഗം തീരുമാനിച്ചു.
സര്‍ജിക്കല്‍ സ്‌റ്റോര്‍, സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്ക്, കാര്‍ഡിയോളജി ബ്ലോക്ക് എന്നിവയുടെ നിര്‍മാണം പുരോഗമിക്കുന്നു. ഇൻഫെഷ്യസ് ഡിസീസ് കെട്ടിടത്തിന് സാങ്കേതിക അനുമതി ലഭിച്ചു. ടെൻഡര്‍ നടപടികളായതായും യോഗം വിലയിരുത്തി.
കലക്ടര്‍ വി. വിഘ്നേശ്വരി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. ബിന്ദു, ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അഞ്ജു മനോജ്, കോട്ടയം മെഡിക്കല്‍ കോളജ് പ്രിൻസിപ്പല്‍ ഡോ. എസ്. ശങ്കര്‍, ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍, എച്ച്.ഡി.സി. അംഗമായ നഗരസഭാംഗം ഇ.എസ്. ബിജു, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. പി.എൻ. വിദ്യാധരൻ,
പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സി. എൻജിനീയര്‍ പി. ശ്രീകല, പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സി. എൻജിനീയര്‍ കെ. ജോസ് രാജൻ, അസി. ഡെവലപ്മെന്‍റ് കമീഷണര്‍ ജി. അനീസ്, കുടുംബശ്രീ അസി. ജില്ല മിഷൻ കോഓര്‍ഡിനേറ്റര്‍ പ്രകാശ് ബി. നായര്‍, ചീഫ് നഴ്‌സിങ് ഓഫിസര്‍ ഇ. ശാന്തമ്മ, ടി.എസ്. ഷിബു, പി. പ്രവീണ്‍ കുമാര്‍, ജോണ്‍സണ്‍ കെ. സെബാസ്റ്റ്യൻ, ഹര്‍ഷ കുമാരി, മിനി മാത്യു എന്നിവര്‍ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.