തിരുവനന്തപുരം: അർഹമായ കേന്ദ്രവിഹിതത്തിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ചക്കില്ലെന്നും കേന്ദ്ര വിഹിതത്തില്‍ വലിയ വെട്ടിക്കുറവ് വരുത്തിയിട്ടും സംസ്ഥാനം ചെലവു കുറച്ചിട്ടില്ലെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാല്‍.
ബജറ്റിനു മുന്നോടിയായി മാധ്യമപ്രവർത്തകരുമായി സംഘടിപ്പിച്ച ചർച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കേന്ദ്രം ഈ വർഷം മാത്രം 50,000 കോടി രൂപയാണ് വെട്ടിക്കുറച്ചത്. തനതു നികുതി വരുമാനത്തില്‍ വലിയ മുന്നേറ്റം നേടാനായതുകൊണ്ടാണ് പിടിച്ചു നില്‍ക്കാനായത്.
കോവിഡ് കാലത്ത് 1.38 ലക്ഷം കോടിയായിരുന്നു ചെലവ്. തൊട്ടടുത്ത വർഷം 1.60 ലക്ഷം കോടിയായി. നടപ്പുവർഷം 1.70 ലക്ഷം കോടിയാകുമെന്നാണ് പ്രതീക്ഷ. 47,000 കോടിയായിരുന്ന നികുതിവരുമാനമാണ് രണ്ടുവർഷംകൊണ്ട് 71,000 കോടിയായി ഉയർന്നത്.
ഇതു രാജ്യത്തുതന്നെ ഏറ്റവും ഉയർന്നതാണ്. നികുതി കാര്യത്തില്‍ വർധനയുണ്ടെന്ന് കരുതി അതുകൊണ്ട് മാത്രം പ്രശ്നം തീരില്ല. സ്വർണത്തില്‍നിന്നുള്ള നികുതി മുൻപ് അഞ്ചു ശതമാനം സംസ്ഥാനത്തിന് ലഭിച്ചിരുന്നത്
ഇപ്പോള്‍ 1.5 ശതമാനമായി കുറഞ്ഞു. ജി.എസ്.ടിക്ക് മുമ്ബ് 100 രൂപയുടെ സാധനത്തിന് 16 ശതമാനം വരെ നികുതി കിട്ടിയിരുന്നു. ഇപ്പോള്‍ ഇത് 11 ശതമാനമായി കുറഞ്ഞു. പക്ഷേ, ഉപഭോക്താക്കള്‍ക്ക് ഈ കുറവിന്‍റെ ഗുണഫലം കിട്ടിയിട്ടുമില്ലെന്നും ധനമന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.