ന്യൂഡല്‍ഹി: ആരിഫ് മുഹമ്മദ് ഖാന്റെ പരാമര്ശങ്ങള്ക്കെതിരെമുഖ്യമന്ത്രി.ഗവര്‍ണര്‍ കാര്യങ്ങളെ പ്രത്യേക രീതിയിലാണ് കൈകാര്യം ചെയ്യുന്നത്.
പ്രതിഷേധം നടക്കുമ്പോള്‍ അദ്ദേഹം അവിടെ ഇറങ്ങാന്‍ പാടില്ലായിരുന്നു. ആരെങ്കിലും പ്രതിഷേധം നടക്കുമ്പോള്‍ ആ സ്ഥലത്ത് ഇറങ്ങി പോലീസ് എന്താണ് ചെയ്യുന്നതെന്ന് നോക്കുമോ? അല്ലെങ്കില്‍ ബാനര്‍ അഴിക്കാന്‍ പറയുമോ?കേരളത്തില്‍ എന്നല്ല രാജ്യത്താകെ ഇത്തരത്തില്‍ കാര്യങ്ങള്‍ ഏതെങ്കിലും നേതാവ് ചെയ്തിട്ടുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു. അതേസമയം പ്രതിപക്ഷ നേതാവും ഗവര്‍ണറും ഈ വിഷയത്തില്‍ പറഞ്ഞത് ഒരേ കാര്യങ്ങളാണ്. ഒരേ വാക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് അമ്പരപ്പിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗവര്‍ണറുടെ കാര്യത്തില്‍ പോലീസ് അവരുടെ ജോലി ചെയ്യും. എഫ്ഐആര്‍ ഇടുന്നത് സാധാരണ ചെയ്യുന്ന കാര്യമാണ്. അതിന് കുത്തിയിരിപ്പ് സമരത്തിന്റെ ആവശ്യമുണ്ടോ? ഗവര്‍ണര്‍ നയപ്രഖ്യാപനത്തിന്റെ കാര്യത്തില്‍ കേരളത്തോടുള്ള വെല്ലുവിളിയാണ് നടത്തിയത്. നിയമത്തിന് മുകളില്‍ അല്ല ഗവര്‍ണറുടെ അധികാരം.
നയപ്രഖ്യാപനം വായിക്കാന്‍ ഗവര്‍ണര്‍ക്ക് സമയമില്ല, എന്നാല്‍ റോഡില്‍ ഒന്നര മണിക്കൂര്‍ കുത്തിയിരിക്കാന്‍ സമയമുണ്ടെന്നും മുഖ്യമന്ത്രി പരിഹസിച്ചു. അതേസമയം സിആര്‍പിഎഫിന് കേരളത്തില്‍ എന്തു ചെയ്യാനാവും. അവര്‍ക്ക് കേസെടുക്കാനാവുമോ? ഗവര്‍ണര്‍ ആഗ്രഹിക്കുന്നത് പോലെ അവര്‍ക്ക് കാര്യങ്ങള്‍ ചെയ്യാനാവുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
അധികാര സ്ഥാനത്ത് ഇരിക്കുന്നവര്‍ക്ക് നേരെ വ്യത്യസ്തമായ പ്രതിഷേധ സ്വരങ്ങള്‍ ഉയരാം. അതിനോട് ഒരാള്‍ എങ്ങനെയാണ് പ്രതികരിക്കേണ്ടത്. ഗവര്‍ണര്‍ ചെയ്തത് സുരക്ഷാ നിലപാടുകള്‍ക്ക് വിരുദ്ധമായ കാര്യമാണ്. പോലീസ് കോഴിക്കോട് വെച്ച് തന്റെ ഒപ്പം വരേണ്ടെന്ന പറഞ്ഞതാണ് ഗവര്‍ണര്‍. ഇപ്പോള്‍ സുരക്ഷ സിആര്‍പിഎഫിന് കൈമാറിയെന്നാണ് പറയുന്നത്. ഇത് വിചിത്രമാണ്.
സ്റ്റേറ്റിന്റെ തലവന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സുരക്ഷ ലഭിക്കുന്ന സ്ഥാനത്താണ് ഗവര്‍ണര്‍ ഇരിക്കുന്നത്. ആ സുരക്ഷ വേണ്ടന്നാണ് ഗവര്‍ണര്‍ പഞ്ഞത്. കേരളത്തില്‍ ഇപ്പോള്‍ കേന്ദ്ര സുരക്ഷയുള്ളവരെല്ലാം ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. ആ പട്ടികയിലാണ് ആരിഫ് മുഹമ്മദ് ഖാനും ഉള്‍പ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം കേന്ദ്ര സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രി രൂക്ഷ വിമര്‍ശനമുയര്‍ത്തി. കേന്ദ്ര നയങ്ങള്‍ നവകേരള സൃഷ്ടിക്ക് തടസ്സമാണ്. വായ്പാ പരിധി കേന്ദ്രം വെട്ടിക്കുറച്ചു. കടമെടുപ്പ് പരിധിയും വെട്ടിക്കുറച്ചു. ജനസംഖ്യാ നിയന്ത്രണം നടപ്പാക്കിയ കേരളത്തിന് അതുമൂലം നഷ്ടമുണ്ടായി. ജനസംഖ്യ പരിധി വെച്ച് നികുതി വിഭജിച്ചത് ദോഷം ചെയ്തു.
ലൈഫ് വീടുകള്‍ ഓരോരുത്തരുടെയും സ്വന്തമാണ്. അവിടെ എന്തെങ്കിലും എഴുതിവെക്കാനില്ല. അത്തരത്തില്‍ ബ്രാന്‍ഡിംഗിന് കേരളം തയ്യാറല്ലെന്നും പിണറായി പറഞ്ഞു. അതേസമയം 750 കോടിയുടെ ഗ്രാന്റ് കേന്ദ്രം തന്നിട്ടില്ല. 752 കോടി നെല്ലുസംഭരണത്തിലും, 61 കോടി ഭക്ഷ്യസുരക്ഷയിലും ലഭിക്കാനുണ്ട്. ഇതിനെതിരെയാണ് ഫെബ്രുവരി എട്ടിന് ഡല്‍ഹിയില്‍ സമരത്തിനിറങ്ങുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.