തിരുവനന്തപുരം: ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള ശീതസമരം തുടരുന്നു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഗവര്‍ണര്‍ ഒരുക്കിയ അറ്റ് ഹോം വിരുന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്ക്കരിച്ചു.
സര്‍ക്കാരിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത് പൊതുഭരണവകുപ്പ് സെക്രട്ടറി കെ.ആര്.ജ്യോതിലാല്‍ മാത്രമാണ്.റിപ്പബ്ലിക് ദിനാഘോഷവും ഗവര്‍ണര്‍-സര്‍ക്കാര്‍ പോരിന്റെ വേദിയായിരുന്നു. തൊട്ടടുത്തായിരുന്നു ഇരുന്നതെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പരസ്പരം നോക്കിയില്ല. ഗവര്‍ണര്‍ എത്തിയപ്പോള്‍ അഭിവാദ്യംചെയ്യാനായി എഴുന്നേറ്റു നിന്നെങ്കിലും അദ്ദേഹം മുഖ്യമന്ത്രിയെ ശ്രദ്ധിച്ചില്ല.
പ്രസംഗത്തില്‍ നരേന്ദ്രമോദിയെ പേരെടുത്ത് പ്രശംസിച്ച ഗവര്‍ണര്‍ ഇടത് സര്‍ക്കാരിനെതിരെ മുനവെച്ച വാക്കുകളില്‍ വിമര്‍ശനം നടത്തി. പ്രസംഗത്തിന് പിന്നാലെ വേദിയിലെ വിശിഷ്ടവ്യക്തികളെ അഭിവാദ്യംചെയ്ത ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് നേരെ കൈകൂപ്പിയെങ്കിലും അദ്ദേഹം തിരിച്ച് അഭിവാദ്യംചെയ്യാന്‍ തയ്യാറായില്ല. ഇന്നലെ നിയമസഭയിലെ നയപ്രഖ്യാപനപ്രസംഗം ഒന്നര മിനിറ്റിലൊതുക്കി ഗവര്‍ണര്‍ അതൃപ്തി പരസ്യമാക്കിയിരുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.