ന്യൂഡൽഹി : ഇൻഷുറൻസ് കമ്പിനി ഏതെന്നു നോക്കാതെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുള്ളവർക്ക് ആശുപത്രികളില്‍ പണരഹിത (കാഷ്‌ലെസ്) ചികിത്സാ സംവിധാനം വരുന്നു.
ഇതനുസരിച്ച് ഇൻഷുറൻസ് കമ്പിനികളുമായി മുൻധാരണയില്ലാത്ത ആശുപത്രികളിലും ആരോഗ്യ ഇൻഷുറൻസുള്ളവർക്ക് പണരഹിത ചികിത്സ ലഭ്യമാകും.
പദ്ധതി പ്രാബല്യത്തിലായതായും രാജ്യത്തെ 40,000 ആശുപത്രികളില്‍ സൗകര്യം ലഭ്യമാകുമെന്നും ജനറല്‍ ഇൻഷുറൻസ് കൗണ്‍സില്‍ ചെയർമാനും ബജാജ് അലയൻസ് ജനറല്‍ ഇൻഷുറൻസ് സി.ഇ.ഒ.യുമായ തപൻ സിംഘേല്‍ അറിയിച്ചു.
ഇതുവരെ ആരോഗ്യ ഇൻഷുറൻസ് നല്‍കുന്ന കമ്പിനിയുമായി ധാരണയുണ്ടാക്കിയിട്ടുള്ള ആശുപത്രികളിലെ ചികിത്സയ്ക്കാണ് ഈ സൗകര്യം ലഭ്യമായിരുന്നത്. ഇത്തരം ആശുപത്രികളില്‍ ചികിത്സയ്ക്കുശേഷം ഇൻഷുറൻസ് കമ്പിനികളാണ് ബില്‍ തീർപ്പാക്കുന്നത്.
ധാരണയ്ക്കുപുറത്തുള്ള ആശുപത്രികളില്‍ ചികിത്സിക്കേണ്ടി വന്നാല്‍ പോളിസി ഉടമ സ്വന്തം നിലയില്‍ പണം നല്‍കിയശേഷം ഇൻഷുറൻസ് കമ്പിനികളില്‍നിന്ന് ക്ലെയിം ചെയ്ത് തുക തിരികെ വാങ്ങുകയാണ്.
കാഷ്‌ലെസ് എവരിവേർ സംവിധാനമെത്തുന്നതോടെ പോളിസി ഉടമകള്‍ക്ക് ഇഷ്ടമുള്ള ആശുപത്രിയില്‍ പണംനല്‍കാതെ ചികിത്സ സാധ്യമാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.