തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉച്ചയോടെ കേരളത്തിലെത്തും. കൊച്ചിയിലെത്തുന്ന മോദി നേരെ തൃശ്ശൂരിലേക്ക് യാത്രതിരിക്കും.
കുട്ടനെല്ലൂര്‍ കോളേജ് ഗ്രൗണ്ടിലാകും അദ്ദേഹം വന്നിറങ്ങുക. സ്വരാജ് റൗണ്ടിലേക്ക് എത്തിയ ശേഷമാകും നായ്ക്കനാല്‍ വരെയുള്ള റോഡ്ഷോ. തുടര്‍ന്ന് മഹിളാ സമ്മേളന വേദിയിലെത്തും. ഏഴു ജില്ലകളില്‍ നിന്നുള്ള വനിതകള്‍ സമ്മേളനത്തിന്റെ ഭാഗമാകുമെന്നാണ് ബിജെപി പറയുന്നത്.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടെ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തുടക്കം ഉണ്ടാകുമെന്നാണ് കരുതുന്നത്. സുരേഷ് ഗോപിക്കുവേണ്ടി സ്ത്രീ വോട്ടുകള്‍ ഉറപ്പിക്കുകയാണ് തൃശൂര്‍ സമ്മേളന വേദിയാക്കിയതിന്റെ പ്രധാന ലക്ഷ്യം.
പൂരനഗരി സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റേയും കേന്ദ്ര സേനയുടെയും നീരീക്ഷണത്തിലാണ്. നഗര സുരക്ഷ എസ് പി ജി ഏറ്റെടുത്തു. പരിപാടി റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇടവിട്ട് ബോംബ് സ്ക്വാഡിന്റെ പരിശോധനയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.