കൊച്ചി; അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2025 ല്‍ ഒരു അതിദരിദ്രര്‍പോലും കേരളത്തില്‍ ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നവകേരള സദസിന്റെ സമാപന വേദിയില്‍ വച്ചായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. നടക്കില്ലെന്ന് കരുതിയിരുന്ന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കിയത് എല്‍ ഡി എഫ് സര്‍ക്കാരാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.'കഴിഞ്ഞ യു ഡി എഫ് ഭരണകാലത്ത് തകരാത്ത ഒരു മേഖലയുമില്ല.'മരുന്നിന് പോലും മരുന്നില്ല' എന്ന് ഒരു പത്രം അന്ന് എഴുതി. അത് അന്നത്തെ യു ഡി എഫ് ഭരണകാലത്തിന് യോജിക്കുന്ന തലക്കെട്ടാണ്. 13 ഇനം കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില പ്രഖ്യാപിച്ച ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണ്.
കേന്ദ്ര സമീപനം കാര്‍ഷികാഭിവൃദ്ധിക്ക് അനുയോജ്യമല്ല. കേന്ദ്രത്തിന്റെ ഈ നിലപാട് കാര്‍ഷിക മേഖലയെ വലിയ തരത്തില്‍ തളര്‍ത്തി', മുഖ്യമന്ത്രി പറഞ്ഞു. ബി ജെ പി യ്ക്ക് കേരളത്തോടുള്ള എതിര്‍പ്പ് സ്വാഭാവികമാണ്.
എന്നാല്‍ അതോടൊപ്പം ചേരാൻ എങ്ങനെ പ്രതിപക്ഷത്തിനും കോണ്‍ഗ്രസിനും കഴിയുന്നു? എങ്ങനെ കേരള വിരുദ്ധ മനസ്സ് രൂപപ്പെടുന്നു?',എന്നും മുഖ്യമന്ത്രി വേദിയില്‍ വച്ച് ചോദിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.