തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി ആളൊഴിഞ്ഞ പാടത്ത് കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് എട്ട് വര്‍ഷം കഠിന തടവും 60000 രൂപ പിഴയും ശിക്ഷ വിധിച്ചു.അന്തിക്കാട് കാരപ്പുള്ളി വീട്ടില്‍ മണികണ്ഠനെയാണ് തൃശൂര്‍ അതിവേഗ സ്പെഷല്‍ പോക്സോ കോടതി നമ്പര്‍ 2 ജഡ്ജി ജയപ്രഭു ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി എട്ട് വര്‍ഷം കഠിന തടവിനും 60000 രൂപ പിഴ അടയ്ക്കാനുമാണ് വിധിച്ചത്.
2022 ഓഗസ്റ്റ് 27 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പഠിക്കാന്‍ പോയി തിരിച്ചുവന്നിരുന്ന കുട്ടിയെ പ്രതി ബൈക്കില്‍ കൊണ്ടുപോയി പെരുമ്പുഴ പാടത്ത് വച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. അരിമ്പൂര്‍ കൂട്ടാല ക്ഷേത്രത്തിലെ ജീവനക്കാരനാണ് പ്രതി. കേസില്‍ 18 ഓളം സാക്ഷികളെ വിസ്തരിച്ചു.
അന്തിക്കാട് എസ് ഐ. ഹരീഷ് എം സി. ആണ് കേസ് രജിസ്റ്റര്‍ ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് സഹായിയായി ഡബ്ല്യു സി പി ഒ രാജശ്രീയും ഉണ്ടായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സുനിത കെ എ, അഭിഭാഷകനായ ഋഷിചന്ദ് എന്നിവര്‍ ഹാജരായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.