ന്യൂഡല്‍ഹി: കുടുംബ പെൻഷനായി ഭർത്താവിനുപകരം മകനെയോ മകളെയോ നാമനിർദേശം ചെയ്യാൻ വനിതാ ജീവനക്കാരെയും വനിതാ പെൻഷൻകാരെയും അനുവദിച്ചുള്ള നിയമഭേദഗതി പ്രാബല്യത്തില്‍ വന്നതായി കേന്ദ്ര പേഴ്സണല്‍ സഹമന്ത്രി ജിതേന്ദ്ര സിങ്.
പെൻഷനേഴ്സ് വെല്‍ഫെയർ ഡിപ്പാർട്ട്മെന്റ് 2021-ലെ കേന്ദ്ര സിവില്‍ സർവീസസ് (പെൻഷൻ) ചട്ടങ്ങളിലാണ് ഭേദഗതി വരുത്തിയത്.മുൻപ് സർക്കാർ ഉദ്യോഗസ്ഥന്റെയോ പെൻഷൻകാരന്റെയോ മരണശേഷം പങ്കാളിക്കായിരുന്നു പെൻഷൻ അനുകൂല്യം ലഭിക്കുക. ഇനി മുതല്‍ വനിതകള്‍ക്ക് നേരിട്ട് മക്കളെ നാമനിർദേശം ചെയ്യാം. ജീവനക്കാരി ബന്ധപ്പെട്ട വകുപ്പിന്റെ ആസ്ഥാനത്താണ് അപേക്ഷിക്കേണ്ടത്.
ജീവനക്കാരിക്ക് കുട്ടികളില്ലെങ്കില്‍ ഭർത്താവിനു പെൻഷൻ ലഭിക്കും. കുട്ടികള്‍ മാനസികവെല്ലുവിളി നേരിടുന്നവർ, പ്രായപൂർത്തിയാകാത്തവർ എന്നിവരാണെങ്കില്‍ ജീവനക്കാരിയുടെ മരണശേഷം പെൻഷൻ ഭർത്താവിന് ലഭിക്കും. കുട്ടി പ്രായപൂർത്തിയാകുമ്പോള്‍ പെൻഷൻ കുട്ടിക്ക് ലഭിച്ചുതുടങ്ങും.
ദാമ്പത്യതർക്കം വിവാഹമോചന നടപടികളിലേക്ക് നയിക്കുന്ന സാഹചര്യങ്ങള്‍, ഗാർഹിക പീഡനക്കേസുകള്‍, സ്ത്രീധനത്തർക്കങ്ങള്‍ തുടങ്ങിയ കേസുകളില്‍പ്പെട്ടവർക്ക് ഇത് ഗുണകരമാകും.
സ്ത്രീകള്‍ക്ക് തുല്യാവകാശം നല്‍കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയത്തിന് അനുസൃതമായാണ് ഭേദഗതിയെന്ന് പേഴ്സണല്‍ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.