കൊച്ചി: ക്യാംപസുകളില്‍ വിദ്യാര്‍ഥി സംഘടനകളുടെ പ്രവര്‍ത്തനം നിരോധിക്കാന്‍ ഉത്തരവിടണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാറിന്റെ വിശദീകരണം തേടി.വിദ്യാര്‍ഥി സംഘടനകള്‍ക്ക് അടിയന്തിര നോട്ടീസ് അയക്കാനും ഉത്തരവായി.
വിദ്യാര്‍ഥി സംഘടനകളെ നിയന്ത്രിക്കാന്‍ മാര്‍ഗ നിര്‍ദേശങ്ങളുണ്ടാക്കാന്‍ 2004ല്‍ കോടതി ഉത്തവിട്ടിട്ടും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പരാജയപ്പെട്ടു. ക്യാംപസിലെ വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിക്കുന്നതിലും നിയന്ത്രിക്കുന്നതിലും സര്‍ക്കാരടക്കം പരാജയപ്പെട്ടതിനാലാണ് എറണാകുളം മഹാരാജാസ് അടക്കം കോളജുകളില്‍ അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്.
സംസ്ഥാന വ്യാപകമായി എല്ലാ കോളേജുകളിലും വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം തടയണമെന്ന ആവശ്യകതയാണ് ഇത്തരം സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. അടിയന്തിര നടപടികളുണ്ടായില്ലെങ്കില്‍ ക്യാംപസുകളില്‍ അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കുകയും സമൂഹത്തെയാകെ ബാധിക്കുന്ന അവസ്ഥയുണ്ടാവുകയും ചെയ്യുമെന്നും ഹർജിയില്‍ പറയുന്നു.
ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ സര്‍വകലാശാലകളും പരാജയപ്പെട്ടതിനാലാണ് ക്യാംപസുകളില്‍ അച്ചടക്കരാഹിത്യം നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ കോളജുകളിലടക്കം വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിക്കാനും മഹാരാജാസ് കോളജിലുണ്ടായതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും ഉത്തരവിടണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.