കൊല്ലം: കുടുംബപ്രശ്നം ചർച്ച ചെയ്യുന്നതിനിടെയുണ്ടായ സംഘർഷത്തിൽ മർദ്ദനമേറ്റ് തൊടിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കുഴഞ്ഞു വീണ് മരിച്ചു.തൊടിയൂർ ഇടക്കുളങ്ങര മണ്ണേൽ വീട്ടിൽ സലിം മണ്ണേൽ (60) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് സംഭവം. സിപിഎം ഇടക്കുളങ്ങര ബ്രാഞ്ച് കമ്മിറ്റി അംഗവും കർഷക സംഘം വില്ലേജ് കമ്മിറ്റി അംഗവുമാണ് സലിം.
പാലോലിക്കുളങ്ങര ജമാഅത്ത് ഓഫീസിൽ വച്ചാണ് ചർച്ച നടന്നത്. ജമാഅത്ത് പ്രസിഡന്റായ സലിം കൂടി പങ്കെടുത്ത ചർച്ചക്കിടെ സംഘർഷം ഉടലെടുത്തു. പിന്നാലെ മർദ്ദനമേറ്റ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ കരുനാഗപ്പള്ളിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
സംഘർഷത്തിനിടെ ജമാഅത്ത് ഓഫീസിനും കേടുപാടുകൾ സംഭവിച്ചു. ചവറ, കൊട്ടുകാടു നിന്നു എത്തിയ സംഘത്തിന്റെ പേരിൽ ജമാഅത്ത് ഭാരവാഹികൾ പൊലീസിൽ പരാതി നൽകി. കരുനാഗപ്പള്ളി പൊലീസ് പ്രതികൾക്കായി അന്വേഷണം തുടങ്ങി.
സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെ തൊടിയൂർ പഞ്ചായത്തിൽ എൽഡിഎഫ് ഹർത്താൽ ആചരിക്കുന്നു.
ഷീജ സലിം ആണ് ഭാര്യ. മക്കൾ: സജിൽ (കോൺട്രാക്ടർ), വിജിൽ (ഗൾഫ്). മരുമക്കൾ: ശബ്ന, തസ്നി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.