അടച്ചിട്ട കടയ്ക്കുള്ളിൽ മനുഷ്യന്റെ തലയോട്ടി കണ്ടെത്തിയ സംഭവം, കൂടുതൽ അന്വേഷണത്തിലേക്ക്

അടച്ചിട്ട കടയ്ക്കുള്ളിൽ മനുഷ്യന്റെ തലയോട്ടി കണ്ടെത്തിയ സംഭവം, കൂടുതൽ അന്വേഷണത്തിലേക്ക്

കോഴിക്കോട്: വടകര കുഞ്ഞിപ്പള്ളിയിൽ അടച്ചിട്ട കടമുറിയിൽ മനുഷ്യൻ്റെ തലയോട്ടി കണ്ടെത്തി. ചോമ്പാല പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ദേശീയപാതാ നിർമ്മാണത്തിനായി കെട്ടിടംപൊളിച്ചു മാറ്റുന്നതിനിടെയാണ് തൊഴിലാളികൾ തലയോട്ടി കണ്ടെത്തിയത്. പേപ്പർ, പ്ലാസ്റ്റിക് അവശിഷ്ടങ്ങൾക്ക് ഇടയിലായിരുന്നു തലയോട്ടി. ഒരു ജോഡി ചെരുപ്പും സമീപത്ത് നിന്ന് കണ്ടെത്തി.

ഒരു വർഷത്തിലേറെയായി കടമുറി തുറന്നു പ്രവർത്തിക്കാറില്ലെന്ന് നാട്ടുകാർ പറഞ്ഞു.

തലയോട്ടിക്ക് ആറുമാസത്തിലേറെ പഴക്കമുണ്ടെന്ന് പ്രാഥമിക വിവരം. ചോമ്പാല പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network