കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ മത്സ്യബന്ധന ബോട്ട് ഇന്ത്യൻ നാവികസേന മോചിപ്പിച്ചു

കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ മത്സ്യബന്ധന ബോട്ട് ഇന്ത്യൻ നാവികസേന മോചിപ്പിച്ചു

കൊച്ചി: സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ ഇറാൻ്റെ പതാക ഘടിപ്പിച്ച മത്സ്യബന്ധന ബോട്ട് ഇന്ത്യൻ നാവികസേന മോചിപ്പിച്ചു.

സൊമാലിയയുടെ കിഴക്കൻ തീരത്ത് വിന്യസിച്ചിരിക്കുന്ന ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് സുമിത്രയാണ് അവസരോചിതമായ ഇടപെടൽ നടത്തിയത്.

സൊമാലിയയുടെ കിഴക്കൻ തീരത്ത് ഏദൻ ഉള്‍ക്കടലില്‍ പട്രോളിങ് നടത്തുകയായിരുന്ന ഐഎൻഎസ് സുമിത്രയിലേക്ക് മത്സ്യബന്ധന ബോട്ടില്‍നിന്ന് സന്ദേശം ലഭിച്ചിരുന്നതായും വ്യോമസേന വക്താവ് അറിയിച്ചു.ബോട്ട് തടഞ്ഞാണ് കടല്‍ക്കൊള്ളക്കാരില്‍ നിന്ന് നാവികസേന മോചിപ്പിച്ചെടുത്തത്.

കടല്‍ക്കൊള്ളക്കാരുടെ വിശദാംശങ്ങള്‍ നാവികസേന പങ്കുവെച്ചിട്ടില്ല. മത്സ്യബന്ധന ബോട്ട് ജീവനക്കാരെ കടല്‍ക്കൊള്ളക്കാർ ബന്ദികളാക്കിയിരിക്കുകയായിരുന്നുവെന്ന് നാവികസേന വക്താവ് വിവേക് മധ്വാള്‍ പറഞ്ഞു. ഇമാൻ എന്ന് പേരുള്ള ബോട്ടും 17 തൊഴിലാളികളേയും നാവികസേന മോചിപ്പിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network