ദില്ലി: സ്റ്റുഡൻ്റ്സ് ഇസ്ലാമിക് മൂവ്മെൻ്റ് ഓഫ് ഇന്ത്യ (സിമി) സംഘടനയുടെ നിരോധനം അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടി. യുഎപിഎ പ്രകാരം നിരോധനം നീട്ടിയതായി ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി.
വേള്‍ഡ് ട്രേഡ് സെന്റർ ആക്രമണത്തെ തുടര്‍ന്ന് 2001ലാണ് സിമിക്ക് കേന്ദ്രസര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയത്.രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും സംഘടന വെല്ലുവിളിയാണെന്ന് നിരോധന ഉത്തരവില്‍ വ്യക്തമാക്കുന്നു. തീവ്രവാദ ഗ്രൂപ്പുകളുടെ ഇടപെടല്‍ സംഘടനയിലുണ്ടെന്ന കണ്ടെത്തലിലായിരുന്നു നിരോധനം.
അടൽ ബിഹാർ വാജ്പേയി സർക്കാർ അധികാരത്തിലിരുന്ന 2001-ലാണ് ആദ്യമായി യുഎപിഎ പ്രകാരം സിമിയെ "നിയമവിരുദ്ധ സംഘടന" ആയി പ്രഖ്യാപിക്കുകയും അതിനുശേഷം ഓരോ അഞ്ച് വർഷത്തിലും നിരോധനം നീട്ടുകയും ചെയ്തത്.Bolstering PM @narendramodi Ji's vision of zero tolerance against terrorism ‘Students Islamic Movement of India (SIMI)’ has been declared as an 'Unlawful Association' for a further period of five years under the UAPA.
— गृहमंत्री कार्यालय, HMO India (@HMOIndia) January 29, 2024
The SIMI has been found involved in fomenting terrorism,…
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.