കൊച്ചി: നിര്‍ദ്ധനരായ പെണ്‍കുട്ടികളുടെ വിവാഹത്തിന് വിദേശത്തുള്ള ചാരിറ്റി സംഘടനവഴി സ്വര്‍ണം നല്‍കാമെന്ന് വിശ്വസിപ്പിച്ച് മൂന്ന് പവൻ മാലയുമായി മുങ്ങിയ കേസില്‍ തൃശൂര്‍ കൂവക്കാട്ട് വീട്ടില്‍ കുഞ്ഞുമോൻ (50) അറസ്റ്റിലായി.കോതമംഗലം സ്വദേശിനിയുടെ മകളുടെ വിവാഹത്തിന് സ്വര്‍ണം വാങ്ങാൻ പണം നല്‍കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.മൂന്ന് പവന്റെ മാല വാങ്ങിപ്പിച്ചശേഷം മാലയും ബില്ലുമായി ഇടപ്പള്ളിയില്‍ വരാൻ പറഞ്ഞു. ഇടപ്പള്ളിയിലെ ആശുപത്രി പരിസരത്ത് എത്തിയ ഇവരില്‍നിന്ന് കുഞ്ഞുമോൻ മാലയും ബില്ലും വാങ്ങി.
സംഘടനയില്‍ കാണിച്ചശേഷം പണവുമായി വരാമെന്ന് അറിയിച്ച് ഇയാള്‍ കടന്നുകളയുകയായിരുന്നു. വയനാട്, കോഴിക്കോട്, തൃശൂര്‍, മലപ്പുറം, പത്തനംതിട്ട ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലെ കേസുകളില്‍ പ്രതിയാണ് കുഞ്ഞുമോൻ.
ചികിത്സാസഹായവും വിദേശജോലിയും വായ്പയും വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയിരുന്നത്. കോഴിക്കോട്, പാലക്കാട്, മലപ്പുറം, എറണാകുളം ജില്ലയിലുള്ളവരാണ് തട്ടിപ്പിന്റെ പ്രധാന ഇരകള്‍. സലീം, ബഷീര്‍, റിയാസ് എന്നിങ്ങനെ വ്യത്യസ്ത പേരുകളിലാണ് തട്ടിപ്പ് നടത്തിയിരുന്നത്.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ചേരാനല്ലൂര്‍ പൊലീസ് മൈസൂരുവില്‍നിന്നാണ് ഇയാളെ പിടികൂടിയത്. 500 രൂപയ്ക്ക് മൈസൂരുവില്‍നിന്ന് ലഭിക്കുന്ന വ്യാജ സിം കാര്‍ഡുകള്‍ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.