കോട്ടയം സ്വദേശി രാജപ്പന് റിപ്പബ്ലിക് ദിനത്തിൽ പങ്കെടുക്കാനും പ്രധാനമന്ത്രിയെ നേരിൽ കാണാനും ക്ഷണം

കുമരകം : പ്രധാനമന്ത്രിയുടെ മൻ കി ബാത്തിലൂടെ പ്രശസ്തനായ ആർപ്പൂക്കര പഞ്ചായത്തിലെ മഞ്ചാടിക്കരിനിവാസി രാജപ്പന് ഡൽഹിയിൽ റിപ്പബ്ലിക് ദിനത്തിൽ പങ്കെടുക്കാനും പ്രധാനമന്ത്രിയെ നേരിൽ കാണാനും ക്ഷണം ലഭിച്ചു.

കായലിലെ പ്ളാസ്റ്റിക് മാലിന്യം നീക്കംചെയ്ത് ജീവിതം നയിക്കുന്ന രാജപ്പന്റെ ജീവിതം മാധ്യമങ്ങളിൽ വാർത്തയായിരുന്നു.തുടർന്ന് രാജപ്പന് സുമനസ്സുകളുടെ സഹായത്തോടെ വീടും വള്ളവും ഉൾപ്പെടെ നിരവധി സഹായങ്ങൾ ലഭിച്ചു.

അംഗപരിമിതനായ രാജപ്പൻ തന്റെ വള്ളത്തിൽ സഞ്ചരിച്ച്‌ വേമ്പനാട്ടുകായലിലെ പ്ലാസ്റ്റിക് കുപ്പികൾ പെറുക്കിവിറ്റ് ഉപജീവനം കഴിയുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കി ബാത്തിൽ പരാമർശിച്ചിരുന്നു.

ഇപ്പോൾ പ്രധാനമന്ത്രിയെ നേരിട്ട് കാണാനും റിപ്പബ്ലിക് ചടങ്ങിൽ പങ്കെടുക്കാനുമാണ്‌ ക്ഷണം ലഭിച്ചിരിക്കുന്നത്.

ആർപ്പൂക്കര പഞ്ചായത്ത്‌ ഒന്നാം വാർഡ് മുൻ അംഗം അഡ്വ. ജോഷി ചീപ്പുങ്കലിനൊപ്പം ഈ മാസം 24-ന് കൊച്ചിയിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെടും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !