കൊച്ചി: കെഎസ്‌ആർടിസി നിന്നുപോയാല്‍ ജീവനക്കാർ പട്ടിണി സമരം നടത്തുന്നത് നോക്കി ജനങ്ങള്‍ സ്വകാര്യ ബസ്സുകളിലിരുന്ന് ചിരിക്കുമെന്ന് ഗതാഗതമന്ത്രി ഗണേഷ് കുമാർ.സ്ഥാപനം പ്രവർത്തനം നിലച്ചാല്‍ ജീവനക്കാരെല്ലാവരും പട്ടിണി സമരം നടത്തും. രാഷ്ട്രീയക്കാരും സാഹിത്യകാരന്മാരുമെല്ലാം വന്ന് സംസാരിക്കും, ഐക്യദാർഢ്യം പ്രഖ്യാപിക്കും. ഒരു മാസമൊക്കെ എത്തുന്നതോടെ അവരെല്ലാം പിൻവാങ്ങും.
പിന്നീട് നിങ്ങള്‍ മാത്രമാകും. ഇതിനിടയില്‍ സ്വകാര്യ ബസ്സുകള്‍ രംഗത്തിറങ്ങും. അതില്‍ യാത്ര ചെയ്യുന്നവർ നിങ്ങളെ നോക്കി ചിരിക്കും. കുറച്ചു കഴിഞ്ഞാല്‍ നിങ്ങളെ നോക്കുന്നതും യാത്രക്കാർ നിർത്തും. ഇതാണ് ലോകം," അദ്ദേഹം പറഞ്ഞു.
ചെലവ് കുറയ്ക്കുന്ന ഡിപ്പോകള്‍ക്ക് സമ്മാനം ഏർപ്പാടാക്കുമെന്ന് മന്ത്രി പറഞ്ഞു. ചെലവ് ഏറ്റവും കുറയ്ക്കുന്ന ഡിപ്പോകള്‍ക്ക് മന്ത്രിക്കൊപ്പം ഡിന്നർ കഴിക്കാൻ അവസരം ലഭിക്കും. കാഷ് പ്രൈസ് അടക്കമുള്ള സമ്മാനങ്ങളും ലഭിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. വൈദ്യുതി, വെള്ളം തുടങ്ങിയവയെല്ലാം ലാഭിക്കണം.
ഡ്രൈവറും കണ്ടക്ടറും ആവശ്യത്തിന് വിശ്രമിച്ച് ജോലിയെടുത്താല്‍ മതിയെന്ന് ഗണേഷ് കുമാർ പറഞ്ഞു. താൻ 2005ല്‍ മന്ത്രിയായിരുന്ന കാലത്ത് സമയത്തിന് പെൻഷൻ കൊടുത്തിരുന്നു. കൃത്യം അഞ്ചാംതിയ്യതിക്കുള്ളില്‍ പെൻഷൻ നല്‍കാൻ തുടങ്ങി. വരമ്പത്ത് കൂലി കൊടുക്കുന്നതാണ് തനിക്ക് ഇഷ്ടമെന്ന് അദ്ദേഹം വ്യക്തമാക്കി.
ആവശ്യമില്ലാത്ത പോസ്റ്റുകള്‍ ഇനി കെഎസ്‌ആർടിസിയില്‍ ഇല്ലെന്ന് മന്ത്രി വ്യക്തമാക്കി. സിവില്‍ വിങ് ഇനി വേണ്ടെന്നാണ് തീരുമാനം. കെഎസ്‌ആർടിസിയുടെ വർക്കുകള്‍ പിഡബ്ല്യുഡി ബില്‍ഡിങ്സ് വിഭാഗം ചെയ്യും. കെഎസ്‌ആർടിസിയില്‍ മെക്കാനിക്കല്‍ എൻജിനീയറിങ് പഠിച്ചവരാണ് സിവില്‍ വിഭാഗം കൈകാര്യം ചെയ്യുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആവശ്യമില്ലാത്ത പോസ്റ്റുകള്‍ ഇനി ഉണ്ടാകില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.