കൊച്ചി: പ്രധാനമന്ത്രിയുടെ വിരുന്നുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസ്താവന പിൻവലിച്ച് വിശദീകരണം നല്‍കണമെന്ന് മാര്‍ ബസേലിയോസ് ക്ളീമിസ് ബാവ രംഗത്തെത്തി.
അതുവരെ സര്‍ക്കാരുമായി സഹകരിക്കില്ലെന്ന് കെ സി ബി സി നിലപാടും അദ്ദേഹം വ്യക്തമാക്കി. ആര് വിളിച്ചാല്‍ ക്രൈസ്തവ സഭ പോകണമെന്ന് തീരുമാനിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികളല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഭരണഘടനയെ മാനിക്കാത്ത കാരണം മന്ത്രിസഭയില്‍ നിന്ന് പുറത്തുപോകേണ്ടിവന്ന ഒരു മന്ത്രിയുടെ പ്രസ്താവന അപക്വവും ക്രൈസ്തവ സമൂഹത്തിന് സ്വീകാര്യവുമല്ലെന്നും ഇന്നലെ കെ സി ബി സി വക്താവ് ഇന്നലെ പ്രതികരിച്ചിരുന്നു.
മന്ത്രിയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് യാക്കോബായ സഭയും രംഗത്ത് വന്നിട്ടുണ്ട്. സഭാ മീഡിയ കമ്മീഷൻ ചെയര്മാൻ കുര്യാക്കോസ് മാര്‍ തെയോഫിലോസ് സജി ചെറിയാനെ തള്ളി രംഗത്ത് വന്നിരുന്നു. സജി ചെറിയാൻ രാജിവച്ച് പുറത്തുപോകണം എന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടത്.
മുഖ്യമന്ത്രിയുടെ അറിവോടെയാണ് മന്ത്രിമാര്‍ ക്രിസ്ത്യൻ സഭാ നേതൃത്വത്തെ ആക്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം സജി ചെറിയാനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രംഗത്തെത്തി. പ്രസ്താവന അനവസരത്തിലുള്ളതാണെന്നും പാര്‍ട്ടി പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.