വിശാഖപട്ടണം: പതിനേഴുകാരിയെ അഞ്ച് ദിവസത്തോളം കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ പത്തുപേര്‍ പിടിയില്‍. പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്ത്, ഇയാളുടെ സുഹൃത്തുക്കളായ 9 പേരെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.ആണ്‍സുഹൃത്തിനൊപ്പം ബീച്ചിലേക്ക് പോയ പെണ്‍കുട്ടിയെ ഹോട്ടല്‍മുറിയില്‍ വച്ചും ആര്.കെ. ബീച്ചിന് സമീപത്തുവച്ചും കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.
ഡിസംബര്‍ 22നാണ് സംഭവം. വിശാഖപട്ടണത്തെ ഒരു വീട്ടില്‍ ജോലി ചെയ്ത് വരികയായിരുന്നു പെണ്‍കുട്ടി. ആര്.കെ. ബീച്ചിലെ ഫോട്ടോഗ്രാഫര്‍മാര്‍ ഉള്‍പ്പെടെയുള്ളവരാണ് പ്രതികളെന്നാണ് വിവരം. വിശാഖപട്ടണം, തൂനി, രാജമുണ്ഡ്രി സ്വദേശികളായ പ്രതികളുടെ കൂടുതല്‍വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
മകളെ കാണാനില്ലെന്ന് പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കിയതോടെയാണ് വിവരം പുറത്തറിയുന്നത്. അന്വേഷണം ആരംഭിച്ച പൊലീസ് ഡിസംബര്‍ 30ന് ഒഡീഷയില്‍ നിന്നാണ് പതിനേഴുകാരിയെ കണ്ടെത്തുന്നത്. പെണ്‍കുട്ടിയെ ചോദ്യം ചെയ്തതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. ഡിസംബര്‍ 22ന് പെണ്‍കുട്ടിയുടെ സുഹൃത്ത് ഇവരെ പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ആദ്യം ബീച്ചിലേക്കും പിന്നെ ഒരു ഹോട്ടലിലേക്കു കൂട്ടികൊണ്ടുപോയി. ഹോട്ടലില്‍ വച്ച് യുവാവ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു.
പിന്നീട് ഇയാള്‍ സുഹൃത്തുക്കളെയും വിളിച്ച് വരുത്തി. ഇവരും പെണ്‍കുട്ടിയെ ഹോട്ടലിലും ബീച്ചിന്റെ പരിസരത്തും വച്ച് കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. ഒടുവില്‍ അവശയായ പെണ്‍കുട്ടിയെ ഹോട്ടലില്‍ ഉപേക്ഷിച്ച് മുങ്ങി.
കടുത്ത മാനസിക പ്രയാസത്തിലായിരുന്നതിനാല്‍ വീട്ടിലെത്തിയിട്ടും പെണ്‍കുട്ടി തനിക്ക് നേരിട്ട പീഡനത്തെക്കുറിച്ച് ആരോടും വെളിപ്പെടുത്തിയിരുന്നില്ല. വീട്ടിലേക്ക് പോകാതെ എവിടെയെങ്കിലും പോയി ജീവനൊടുക്കാനായിരുന്നു പെണ്‍കുട്ടിയുടെ തീരുമാനം. ഒടുവില്‍ ട്രെയിന്‍ കയറി ഒഡീഷയിലേക്ക് പോയി.
ഇതിനിടെ ഒരു യുവാവ് വന്ന് മകളെ വിളിച്ച് ബീച്ചിന് സമീപത്തേക്ക് കൊണ്ടുപോയതായി പിതാവും പോലീസില്‍ വിവരമറിയിച്ചിരുന്നു. ഇതോടെ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഒഡീഷയില്‍ നിന്നും പെണ്‍കുട്ടിയെ കണ്ടെത്തുന്നത്. കുട്ടിയെ നാട്ടിലെത്തിച്ച് കൗണ്‍സിംലിഗിന് വിധേയയാക്കി. ഇതോടെയാണ് വിവരം പതിനേഴുകാരി പോലീസിനോട് വെളിപ്പെടുത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.