കൊച്ചി: മുളന്തുരുത്തിയില്‍ മുഖ്യമന്ത്രിക്കു സുരക്ഷ ഉറപ്പിക്കാൻ കണ്ണില്‍ കണ്ടതെല്ലാം കേരളാ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.അങ്ങനെ ചെരിപ്പും പൊലീസ് കസ്റ്റഡിയിലായെന്നാണ് റിപ്പോര്‍ട്ട്.മുഖ്യമന്ത്രി പിണറായി വിജയൻ കടന്നുപോയ വഴിയില്‍ ഷെഡ്ഡിനുള്ളിലിരുന്നു സംസാരിക്കുകയായിരുന്ന യുവാവിന്റെ കയ്യിലുണ്ടായിരുന്ന പുത്തൻ ചെരിപ്പാണു പൊലീസിന്റെ 'കരുതല്‍ തടങ്കലില്‍' ആയത്. ഒരുപക്ഷേ ലോകത്ത് തന്നെ ചെരുപ്പ് കരുതല്‍ കസ്റ്റഡിയിലായ ആദ്യ സംഭവമാകും ഇത്.
കാലിലാണ് ചെരുപ്പ് ഇടേണ്ടത്. ചെരുപ്പ് കൈയില്‍ കണ്ടതോടെ പൊലീസിന് സംശയമായി. പുതിയ ചെരുപ്പ് വാങ്ങിയതാണെന്ന് പറഞ്ഞിട്ടും പൊലീസിന് വിശ്വാസം വന്നില്ല. മുഖ്യമന്ത്രി പോയ ശേഷം നല്‍കാമെന്ന് പറഞ്ഞ് ആ ചെരുപ്പും കസ്റ്റഡിയില്‍ എടുത്തു.
പിറവം നിയോജക മണ്ഡലം നവകേരള സദസ്സ് വേദിയിലേക്കു മുഖ്യമന്ത്രിയും മന്ത്രിമാരും കടന്നുപോയ വഴിയില്‍ മുളന്തുരുത്തി കരവട്ടേക്കുരിശിലാണു സംഭവം. നവകേരള ബസ് എത്തുന്നതിനും അര മണിക്കൂര്‍ മുൻപായിരുന്നു പൊലീസ് നടപടി.
നേരത്തെ നവകേരള സദസിനിടെ കെ എസ് യുക്കാര്‍ മുഖ്യമന്ത്രിയുടെ ബസിന് നേരെ ചെരുപ്പെറിഞ്ഞിരുന്നു. ഇനി ചെരുപ്പ് എറിയില്ലെന്നും കെ എസ് യു പറഞ്ഞിരുന്നു. എന്നാല്‍ ഇതൊന്നും പൊലീസ് വിശ്വാസനത്തില്‍ എടുത്തില്ല.
മുഖ്യമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഐഎൻടിയുസി തൊഴിലാളികളുടെ ഷെഡില്‍ നിരീക്ഷണത്തിനെത്തിയതായിരുന്നു പൊലീസ്. തൊഴിലാളികളോടു ഷെഡ്ഡിലിരുന്നു സംസാരിക്കുന്ന 2 യുവാക്കളെ കണ്ടതോടെ സംശയമായി. വിശദമായ പരിശോധനയില്‍ ഒരാളുടെ കയ്യിലെ കവറില്‍ ചെരിപ്പു ശ്രദ്ധയില്‍പെട്ടു.
പുതിയ ചെരിപ്പു വാങ്ങി വീട്ടിലേക്കു പോകുംവഴിയാണെന്നു വിശദീകരിച്ചെങ്കിലും കവറുള്‍പ്പെടെ ചെരിപ്പു പൊലീസ് പിടിച്ചെടുത്തു. മുഖ്യമന്ത്രി കടന്നുപോകും വരെ ജീപ്പിനുള്ളില്‍ പൊലീസ് കാവലിലായിരുന്നു ചെരിപ്പ്.
ബസ് പോയതിനു ശേഷം ചെരിപ്പ് ഉടമസ്ഥന് തിരികെ നല്‍കി. അങ്ങനെ ചെരുപ്പ് എറിയല്‍ ഒഴിവാക്കാൻ പൊലീസ് മുൻകുരതലുമെടുത്തു. ഐഎൻടിയുസി തൊഴിലാളികളുടെ ഷെഡില്‍ പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്തായിരുന്നു പൊലീസിന്റെ ഈ കരുതല്‍ എല്ലാം.
നവകേരള സദസ്സിനായി മുഖ്യന്ത്രിയും സംഘവും പിറവത്തേക്കു പോകുമ്പോള്‍ പ്രതിഷേധിക്കുമെന്നു കരുതി 12 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുളന്തുരുത്തി പൊലീസ് കരുതല്‍ തടങ്കലിലും ആക്കിയിരുന്നു.
മുളന്തുരുത്തിയിലൂടെ മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോകുന്നതിന് ഒന്നര മണിക്കൂര്‍ മുൻപ് മുളന്തുരുത്തി പള്ളിത്താഴം കവലയില്‍ കരിങ്കൊടിയുമായി കാത്തുനിന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് പൊലീസ് പിടികൂടി പൊലീസ് സ്റ്റേഷനിലെത്തിച്ചത്.
യൂത്ത് കോണ്‍ഗ്രസ് - കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ജിത്തു പ്രദീപ്, ജോമോൻ ജോയ്, ജെറിൻ ടി. ഏലിയാസ്, പി.എം. ദീപു, അജി കെ.കെ., ആന്റോ അഗസ്റ്റിൻ, നെവിൻ ജോര്‍ജ്, ജിതിൻ ജോസ് എന്നിവരെയാണ് മുളന്തുരുത്തി പള്ളിത്താഴത്തു നിന്ന് പൊലീസ് സ്റ്റേഷനിലെത്തിച്ചത്. ഇവരെക്കൂടാതെ നാലു പ്രവര്‍ത്തകരെ മുളന്തുരുത്തി കരവട്ടെക്കുരിശിലെ കോണ്‍ഗ്രസ് ഓഫീസിനു സമീപത്തുനിന്ന് പൊലീസ് കരുതല്‍ തടങ്കലിലാക്കി.
പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതോടെ പൊലീസ് സ്റ്റേഷനിലെത്തിയ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള നേതാക്കളെയും പൊലീസ് തടഞ്ഞുെവച്ചു.
ബ്ലോക്ക് പ്രസിഡന്റ് ആര്‍. ഹരി, യു.ഡി.എഫ്. നിയോജകമണ്ഡലം ചെയര്‍മാൻ കെ.ആര്‍. ജയകുമാര്‍, ബ്ലോക്ക് മുൻ പ്രസിഡന്റ് വേണു മുളന്തുരുത്തി, ആമ്ബല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാൻ ബിനു പുത്തേത്ത് മ്യാലില്‍ എന്നിവരെയാണ് പൊലീസ് തടഞ്ഞുെവച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.