ഷാജികൈലാസാണ് ഓര്‍മ്മകുറിപ്പും ഒപ്പം വിജയകാന്തും ദിലീപുമുള്ള ഈ ഫോട്ടോയും പങ്കുവെച്ചത്.. രാജ്യം എന്ന തമിഴ് ചിത്രത്തിലാണ് വിജയകാന്തും ദിലീപും നായകന്മാരായത് ഇതില്‍ ദിലീപിന്റെ നായികയായത് രാംഭയായിരുന്നു,2002 ഏപ്രില്‍ 12 നായിരുന്നു രാജ്യം റീലീസ് ചെയ്തത് മനോജ് കുമാര സംവിധാനം ചെയ്ത ചിത്രത്തിന്റെ കഥ ആര് മേഘനാഥന്റേതായിരുന്നു..
ഷാജികൈലാസ് വിജയകാന്തിനെ വെച്ച് ചെയ്ത ചിത്രമായിരുന്നു വഞ്ചിനാഥന്.. ആ ഓര്‍മ്മകളിലൂടെ സഞ്ചരിച്ച അദ്ദേഹം കുറിച്ചത്, 'ഒരു യഥാര്‍ഥ മനുഷ്യന്റെ വിയോഗം. വിജയകാന്ത് സര് വലിയ മനസ്സിന്റെ ഉടമയാണ്. സൂപ്പര്‍ സ്റ്റാര്‍ എന്നതിലുപരി അദ്ദേഹം ആഘോഷത്തിന്റെ ആളാണ്.
ഒരു നടന് എന്നതിലുപരി അദ്ദേഹം സിനിമയിലെ ഒരു മിടുക്കനായ വിദ്യാര്‍ഥിയായിരുന്നു. വിജയകാന്ത് സാറിനൊപ്പം വഞ്ചിനാഥന്റെ സെറ്റില്‍ ഓരോ ദിവസവും ചിലവഴിക്കുന്നത് ശരിക്കും സന്തോഷകരമായിരുന്നു. അദ്ദേഹത്തിന്റെ ആതിഥ്യ മര്യാദയായിരുന്നു
ഹൈലൈറ്റുകളില്‍ ഒന്ന്. തമിഴ് സിനിമാ ഇന്ഡസ്ട്രിയിലെ നവാഗത സംവിധായകനായ എനിക്ക് അദ്ദേഹം ഡേറ്റ് നല്‍കുകയും സ്വന്തം കുടുംബാംഗമായി സ്വീകരിച്ച് ബഹുമാനിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന് എന്റെ ഹൃദയംഗമമായ അനുശോചനം. സര്വശക്തന് അദ്ദേഹത്തിന്റെ കുടുംബത്തിന് ഈ ദുഃഖം താങ്ങാനുള്ള ശക്തിയും അനുഗ്രഹങ്ങളും നല്കട്ടെ,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.