അപൂർവ്വങ്ങളിൽ അപൂർവ്വം: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് വെട്ടിക്കൊന്നത് മൂന്നുപേരെ; മൂക്കന്നൂര്‍ കൂട്ടക്കൊലയില്‍ പ്രതിക്ക് വധശിക്ഷ

 കൊച്ചി: അങ്കമാലി മൂക്കന്നൂർ കൂട്ടക്കൊലക്കേസില്‍ പ്രതി ബാബുവിന് വധശിക്ഷ.സഹോദരപുത്രിയായ സ്മിതയെ കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷ വിധിച്ചത്.

കേസ് അപൂർവങ്ങളില്‍ അപൂർവമാണെന്ന് നിരീക്ഷിച്ച കോടതി മറ്റ് രണ്ട് കൊലപാതകങ്ങളില്‍ ഇരട്ട ജീവപര്യന്തം തടവിനും വിധിച്ചു. വിവിധ വകുപ്പുകളിലായി 4.1 ലക്ഷം രൂപ പിഴയുമടയ്ക്കണം.

കൊച്ചിയിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന എറണാകുളം ജില്ലാ സ്‌പെഷല്‍ കോടതി ജഡ്ജി സോമനാണ് കേസില്‍ വിധി പ്രസ്താവിച്ചത്. ബാബു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 

2018 ഫെബ്രുവരി 11നാണ് അങ്കമാലിക്കടുത്ത് മൂക്കന്നൂര്‍ എരപ്പില്‍ കൂട്ടക്കൊലപാതകം നടക്കുന്നത്. സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് മൂത്ത സഹോദരന്‍ അറക്കല്‍ വീട്ടില്‍ ശിവന്‍ (62), ശിവന്‍റെ ഭാര്യ വത്സല (58), ഇവരുടെ മൂത്തമകള്‍ എടലക്കാട് കുന്നപ്പിള്ളി വീട്ടില്‍ സുരേഷിന്‍റെ ഭാര്യ സ്മിത (30) എന്നിവരെയാണ് ബാബു വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്.

അമ്മയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച സ്മിതയുടെ ഇരട്ടക്കുട്ടികളായ അശ്വിന്‍, അപര്‍ണ എന്നിവര്‍ക്കും വെട്ടേറ്റിരുന്നു. കൃത്യം നടത്തിയതിന് പിന്നാലെ കൊരട്ടിയിലെ ക്ഷേത്രക്കുളത്തില്‍ സ്‌കൂട്ടറുമായി ചാടി ജീവനൊടുക്കാൻ ശ്രമിച്ച ബാബുവിനെ പ്രദേശവാസികളും പോലീസും ചേര്‍ന്ന് പിടികൂടുകയായിരുന്നു.

മൂന്നുപേരില്‍ സ്മിതയെയാണ് ഏറ്റവും ക്രൂരമായി കൊലപ്പെടുത്തിയത്. 35ഓളം വെട്ടുകളാണ് സ്മിതയുടെ ശരീരത്തിലുണ്ടായിരുന്നത്. കൊലപാതക രീതി കണക്കിലെടുത്താണ് ബാബുവിന് വധശിക്ഷ വിധിച്ചത്.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !