മാലി: മാലദ്വീപ് പാര്‍ലമെന്റിനുള്ളില്‍ തമ്മിലടിച്ച് ഭരണ- പ്രതിപക്ഷ എം.പിമാര്‍. പുതുതായി അധികാരമേറ്റ മുഹമ്മദ് മുയിസു സര്‍ക്കാരുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് പാര്‍ലമെന്റ് അംഗങ്ങള്‍ ഏറ്റുമുട്ടിയത്.
പ്രതിപക്ഷാംഗങ്ങള്‍ വോട്ടെടുപ്പ് തടയാന്‍ ശ്രമിച്ചതോടെയാണ് കൈയേറ്റമുണ്ടായതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.ഭരണസഖ്യത്തിലെ പീപ്പിള്‍സ് നാഷണല്‍ കോണ്‍ഗ്രസ് (പി.എന്‍.സി.), പ്രോഗ്രസീവ് പാര്‍ട്ടി ഓഫ് മാലദ്വീപ് ( എം.ഡി.പി.) പാര്‍ട്ടികളുടെ എം.പിമാരും പ്രതിപക്ഷത്തുള്ള മാലദ്വീപിയന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എം.ഡി.പി.) എം.പിമാരുമാണ് ഏറ്റുമുട്ടിയത്.
ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചു. എം.പിമാര്‍ പരസ്പരം മര്‍ദിക്കുന്നതിന്റേയും ചവിട്ടുന്നതിന്റേയും ദൃശ്യങ്ങളാണ് പാര്‍ലമെന്റില്‍നിന്ന് പുറത്ത് വന്നത്.
ഭരണകക്ഷിയിലെ നാല് അംഗങ്ങള്‍ മുയിസുവിന്റെ മന്ത്രിസഭയില്‍ ചേരുന്നതിന് അംഗീകാരം നല്കാന് മാലദ്വീപ് പാര്‍ലമെന്റില്‍ ഭൂരിപക്ഷമുള്ള എം.ഡി.പി. വിസ്സമതിച്ചതിനെത്തുടര്‍ന്നായിരുന്നു സംഘര്‍ഷത്തിന്റെ തുടക്കം.
ചേമ്പറില്‍ കടക്കാന്‍ ശ്രമിച്ച പ്രതിപക്ഷ എം.പിമാരെ ഭരണപക്ഷ എം.പിമാര്‍ തടയാന്‍ ശ്രമിച്ചു.എം.പിമാര്‍ പരസ്പരം കാലിലും മുടിയിലും പിടിച്ച് വലിക്കുന്നത് പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്.
ഒരു എം.പി മറ്റൊരു അംഗത്തിന്റെ കഴുത്തിന് പിടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. പരിക്കേറ്റ ഒരു എം.പിയെ ആംബുലന്‍സില്‍ കൊണ്ടുപോകുന്ന ദൃശ്യം പ്രാദേശിക വാര്‍ത്തമാധ്യമം പുറത്തുവിട്ടു.സ്പീക്കറെ സംസാരിക്കാന്‍ അനുവദിക്കാത്ത തരത്തില്‍ പാര്‍ലമെന്റ് അംഗം വുവുസേല മുഴക്കുന്നതും ദൃശ്യത്തിലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.