തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക്കിനെ വെട്ടിലാക്കി ആര്.ഒ.സി. (രജിസ്ട്രാര്‍ ഓഫ് കമ്പനീസ്) യുടെ റിപ്പോര്‍ട്ട്.
എക്സാലോജിക് -സി.എം.ആര്.എല്‍. ഇടപാടില്‍ അടിമുടി ദുരൂഹതയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടപാട് വിവരം സി.എം.ആര്.എല്‍. മറച്ചുവെച്ചുവെന്നും വിശദമായ അന്വേഷണം വേണമെന്നും ആര്.ഒ.സിയുടെ പ്രാഥമിക റിപ്പോര്‍ട്ടിലുണ്ട്.വീണാ വിജയനെയും എക്സാലോജിക്കിനെയും അങ്ങേയറ്റം പ്രതിസന്ധിയിലാക്കുന്ന റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.ആര്.ഒ.സി. ചില വിവരങ്ങളും വിശദാംശങ്ങളും എക്സാലോജിക്കിനോടും സി.എം.ആര്.എല്ലിനോടും തേടിയിരുന്നു.
എന്നാല്‍ അന്ന് വിശദാംശങ്ങളൊന്നും നല്കാന് എക്സാലോജിക്കിനും വീണാ വിജയനും സാധിച്ചിരുന്നില്ല. ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കിയില്ലെന്നും ഒളിച്ചുകളിച്ചെന്നും ആര്.ഒ.സി. റിപ്പോര്‍ട്ടില്‍ പറയുന്നു.
ആര്.ഒ.സി. ആവശ്യപ്പെട്ട രേഖകള്‍ എക്സാലോജിക്ക് സമര്‍പ്പിച്ചിരുന്നില്ല. കരാറിന്റെ വിശദാംശങ്ങളും ഹാജരാക്കിയില്ല. ജി.എസ്.ടി. അടച്ചുവെന്ന് മാത്രമാണ് എക്സാലോജിക് മറുപടി നല്‍കിയത്.
ഇടപാട് വിവരം സി.എം.ആര്.എല്‍. മറച്ചുവെച്ചെന്നും റിലേറ്റഡ് പാര്‍ട്ടിയായ എക്സാലോജിക്കുമായുള്ള ഇടപാട് അറിയിച്ചില്ലെന്നും ആര്.ഒ.സി. റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ഈ ആര്.ഒ.സി. റിപ്പോര്‍ട്ടാണ് വിഷയത്തില്‍ കോര്‍പറേറ്റ് അഫയേഴ്സ് മന്ത്രാലയത്തിന്റെ വിശദമായ അന്വേഷണത്തിലേക്ക് വഴിതെളിച്ചത്.
ഇത് ആര്.ഒ.സിയുടെ പ്രാഥമിക റിപ്പോര്‍ട്ടാണ്. ഇതിന് പിന്നാലെയാണ് വിശദമായ അന്വേഷണം വേണമെന്ന് ശുപാര്‍ശ കേന്ദ്രത്തിന് പോകുന്നത്. വീണ്ടും അവിടെ അന്വേഷണം നടന്നു.
ഇതിന് ശേഷമാണ് ഇന്റരിം സെറ്റില്‍മെന്റ് ബോര്‍ഡ് ഈയൊരു പ്രശ്നത്തില്‍ പരിഹാരം കാണുന്നതും അതില്‍ നിര്‍ണായകമായ ചില കണ്ടെത്തലുകള്‍ ഉള്‍പ്പെട്ട റിപ്പോര്‍ട്ട് പുറത്തുവരുന്നതും.
നേരത്തെ സഭയില്‍ ഈ വിഷയം ഉന്നയിക്കപ്പെട്ടപ്പോള്‍, ഇതുമായി ബന്ധപ്പെട്ട് ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നത്.
എന്നാല്‍ ആര്.ഒ.സിയുടെ ഈ റിപ്പോര്‍ട്ട് നിര്‍ണായകമാകുന്നത് സെക്ഷന്‍ 447, 448 പ്രകാരമുള്ള കുറ്റങ്ങളും സംഭവിച്ചിട്ടുണ്ട് എന്നതിനാലാണ്. തടവും പിഴയും ലഭിച്ചേക്കാവുന്ന കുറ്റങ്ങളാണ് ഇവ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.