മൂക്കിന് താഴെ ഏക്കറു കണക്കിന് ഭൂമി മണ്ണിട്ട് നികത്തുമ്പോഴും നാലു സെന്റിൽ തല ചെയ്ക്കാൻ വീട് വെക്കാൻ സമ്മതിക്കാതെ ഉദ്യോഗസ്ഥ ക്രൂരത.

പാലക്കാട്‌ : ബന്ധുക്കളും നാട്ടുകാരും ചേർന്ന് വാങ്ങി നൽകിയ നാലു സെന്റിൽ വീട് വയ്ക്കണമെന്ന പയ്യനെടം സ്വദേശി ബിന്ദുവിന്റെ മോഹം കെഎൽയുവിൽ (കേരള ലാൻഡ് യൂട്ടിലൈസേഷൻ ഓർഡർ) തട്ടി ഉടയുന്നു.

വൻകിടക്കാർക്ക് ഏക്കർ കണക്കിനു ഭൂമി നികത്താൻ കെഎൽയു അനുവദിക്കുമ്പോഴാണ് രണ്ട് പെൺമക്കളുടെ അമ്മയായ ബിന്ദു ഓഫിസുകൾ കയറിയിറങ്ങുന്നത്. 

തമിഴ്നാട് സ്വദേശിയായ ഭർത്താവിന്റെ സംരക്ഷണമില്ലാതെ ബിന്ദു രണ്ട് പെൺകുട്ടികളുമായി വാടകവീട്ടിലാണു കഴിയുന്നത്. ഇവർക്കു വീടു നിർമിക്കാനായി ബന്ധുക്കളും നാട്ടുകാരും ചേർന്ന് നാലു സെന്റ് സ്ഥലം വാങ്ങി നൽകി.

ലൈഫ് പദ്ധതിയിൽ വീട് അനുവദിക്കുകയും ചെയ്തു. വീട് നിർമിക്കണമെങ്കിൽ കെഎൽയു ലഭിക്കണം. ഇതിന് അപേക്ഷ നൽകിയെങ്കിലും ലഭിച്ചിട്ടില്ല. ഓഫിസുകൾ കയറിയിറങ്ങി മടുത്തു.

അതേസമയം, നാലു സെന്റിനു കെഎൽയു നൽകാൻ നിയമത്തിന്റെ തലനാരിഴ കീറി പരിശോധിക്കുന്ന ഉദ്യോഗസ്ഥരുടെ മൂക്കിനു താഴെ ഏക്കർ കണക്കിനു ഭൂമിയാണു നികത്തുന്നത്.

മൂന്നു വിള കൃഷിയെടുത്തിരുന്ന ഭൂമി പോലും നികത്തുന്നതിന് അനുമതി നൽകുമ്പോഴാണു കിടപ്പാടം നിർമിക്കാൻ വീട്ടമ്മയുടെ നെട്ടോട്ടം.  പൊറ്റശ്ശേരി, മണ്ണാർക്കാട് രണ്ട്, കുമരംപുത്തൂർ, പയ്യനെടം വില്ലേജുകളിലെല്ലാം ഏക്കർ കണക്കിനു കൃഷിഭൂമി മണ്ണിട്ടു നികത്തിക്കഴിഞ്ഞു. 

ഡേറ്റാ ബാങ്കിൽ ഉൾപ്പെടാത്ത സ്ഥലങ്ങളാണ് നികത്തുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !